പ്രാദേശിക വാര്‍ത്തകള്‍
സി പി ഐ പൊന്നാനി മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി

03/11/2017
പൊന്നാനി: ഉജ്ജ്വല പ്രകടനത്തോടെ സി പി ഐ പൊന്നാനി മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി. ടി ബി ആശുപത്രി പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം കൊല്ലന്‍ പടിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി ഉദ്ഘാടനം ചെയ്തു.കെ കെ ബാബു അധ്യക്ഷത വഹിച്ചു.അജിത്‌കൊളാടി, എന്‍ കെ സൈനുദ്ധീന്‍, എ കെ ജബ്ബാര്‍, എം എ ഹമീദ്, എന്‍ സിറാജുദ്ധീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പ് സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എം എ ഹമീദ് അധ്യക്ഷത വഹിച്ചു.കെ കെ ബാബു, എ കെ ജബ്ബാര്‍, എന്‍ സിറാജുദ്ധീന്‍, എവറസ്റ്റ് ലത്തീഫ്, പത്മിനി, പി പി അബ്ദുറഹിമാന്‍ വിശ്വനാഥന്‍, ഇ മുജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഹല്യ ഫൗണ്ടേഷനുമായും, പൊന്നാനി താലൂക്കാശുപത്രിയുമായും സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ മുന്നറോളം പേര്‍ക്ക് സൗജന്യ ചികിത്സയും, 34 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ലഭ്യമാക്കി.
ചിത്രരചനാ ക്യാമ്പ്ആര്‍ടിസ്റ്റുകളായ അരുണും അനുപയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.ചിത്രകലാധ്യാപിക സി ആലിസ് ജോസഫ് അധ്യക്ഷത വഹിച്ചു.കെ കെ ബാബു, എ കെ ജബ്ബാര്‍,എം എ ഹമീദ്, എന്‍ സിറാജുദ്ധീന്‍, എവറസ്റ്റ് ലത്തീഫ് , പി പി അബ്ദുറഹിമാന്‍, കെ ഹുസൈനാര്‍, ഇ മുജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൊഴില്‍ നൈപുണ്യ ക്യാമ്പ് മണ്ഡലം സെക്രട്ടറി എന്‍ കെ സൈനുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. നൂറു പേര്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതാണ് പദ്ധതി
പ്രതിനിധി സമ്മേളനം നാളെ അജിത് കൊളാടി ഉദ്ഘാടനം ചെയ്യും

 

Share this post: