പ്രാദേശിക വാര്‍ത്തകള്‍
സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച ഉല്പന്നങ്ങൾ വിപണനം തുടങ്ങി

08-Aug-2017
കൊണ്ടോട്ടി: ചെറുകാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബഡ്സ് സ്പെഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉല്പന്നങ്ങൾ വിപണനം തുടങ്ങി.സ്പെഷൽ സ്കൂളിലെ
മുതിർന്ന കുട്ടികളെ സ്വയംതൊഴിൽ പരിശീലിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ച് സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച തൊഴിൽ പരിശീലന കേന്ദ്ര ത്തിൽ ആദ്യ ഘട്ടമായി നിർമ്മിച്ച സോപ്പ് പൊടി, ലിക്വിഡ് ഹാൻഡ് വാഷ് തുടങ്ങിയവയാണ് വിപണിയിലിറക്കിയത്. ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഷെജിനി ഉണ്ണി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വി.എ .ജലീൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.കെ.അസ്മാബി, ബഷീർപൂച്ചാൽ, പി.പി.ശ്രീനിവാസൻ, ബദറു പേങ്ങാട്, കോപ്പിലാൻ മൻസൂറലി, സ്കൂൾ പ്രധാനധ്യാപകൻ സി.റഫീഖ്, കെ.ടി.ഫിറോസ് , കെ.പി.സൈഫുദ്ദീൻ, സീനത്ത് കാഞ്ഞിരാൻ, കെ.ജി.ദർശന,
കെ. റംല, പി.മൊയ്തീൻകോയ പ്രസംഗിച്ചു.

Share this post: