പ്രാദേശിക വാര്‍ത്തകള്‍
സ്വാകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെ കുറിച്ച് സര്‍വ്വേ നടത്തുന്നതിന് പരിശീലന പരിപാടി സംഘടിപ്പിച്ചു

14/11/2017
മലപ്പുറം: സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെ കുറിച്ച് സര്‍വ്വെ നടത്തുന്നതിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതി വിവര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി, സി.പി മോഹനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, ഡോ. ആശ, എന്‍.വി മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എം. ഹസീബുള്ള, കെ. മുഹമ്മദ് ഷെരീഫ്, ഷമീര്‍ മോന്‍ സി, സെയ്തലവി.കെ.ടി എന്നിവര്‍ ക്ലാസെടുത്തു.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, ഒ.പി./ഐ.പി. വിഭാഗത്തിലെ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍ എന്നിവ സര്‍വേയിലൂടെ കണ്ടെത്തും.

 

Share this post: