education
സ്വാഗത സംഘം രൂപീകരിച്ചു

06/12/2017
മലപ്പുറം: ഡിസംബര്‍ 24 മുതല്‍ 30 വരെ രാമപുരം എ എച്ച് എല്‍ പി സ്‌കൂളില്‍ വെച്ച് നടക്കുന്ന മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളെജിലെ എന്‍ എസ് എസ് ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ജയറാം ചെയര്‍മാനായും എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഷെമിന്‍ കെ കണ്‍വീനറുമായ കമ്മറ്റി നിലവില്‍ വന്നു. രക്ഷാധികാരികളായി കോളെജ് പ്രിന്‍സിപ്പള്‍ ഡോ. ഗീത നമ്പ്യാര്‍, സ്‌കൂള്‍ മാനേജര്‍ ജബ്ബാര്‍ കെ പി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വേണുഗോപാല്‍ എന്നിവരെ തിരഞ്ഞെടുത്തു. മറ്റു കമ്മറ്റിഭാരവാഹികള്‍: വൈസ് ചെയര്‍മാന്‍: നജ്മുന്നീസ (വൈസ് പ്രസിഡണ്ട്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്), ജോയിന്റ് കണ്‍വീനര്‍: അബ്ദുല്‍ മുജീബ് കെ പി(പുഴക്കാട്ടിരി പഞ്ചായത്ത് അംഗം), കമ്മറ്റി അംഗങ്ങളായി എ ശ്രീധരന്‍(ജനകീയാസൂത്രണം ജില്ലാ കോഓര്‍ഡിനേറ്റര്‍) മലപ്പുറം, മൂസക്കുട്ടി, കെ പി സാദിക്കലി, വി പി അയ്യപ്പന്‍, സി പി സനീര്‍, ഹംസ, ഫസലുദ്ദീന്‍, ഷബീറലി എന്നിവരെയും തിരഞ്ഞെടുത്തു

Share this post: