education
സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

25/10/2017

പരപ്പനങ്ങാടി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. ബിരുദം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡിപ്‌ളോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചിത ഫീസോടുകൂടിയും പ്രവേശനം നല്‍കും. താല്‍പര്യമുള്ളവര്‍ എല്‍.ബി.എസിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രവുമായി നേരിട്ടോ, 0494 2411135 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

 

Share this post: