പ്രവാസി
സൗജന്യ ഡയാലിസിസ് സെന്ററിന് കോടികള്‍ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കി കൊയപ്പത്തൊടി കുടുബം മാതൃകയായി

03/10/2017

വാഴക്കാട്: സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന 28സെന്റ് ഭൂമി സൗജന്യമായി വിട്ടുനല്‍കി വാഴക്കാട്ടെ പരേതനായ കായപ്പത്തൊടി ഡോ. മുഹമ്മദ്കുട്ടിയുടെ കുടുംബം  മാതൃകയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായ വാഴക്കാട് സ്വാകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വാഖ് ഡയാലിസിസ് സെന്റ്‌റിനാണ് സ്ഥലം നല്‍കിയത്. വാഴക്കാട്ടെ ഖത്തര്‍ പ്രവാസികൂട്ടായ്മായായ വാഖിന്റെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററില്‍ 9 മെഷീനുകളുണ്ട്. 2 ഷിഫ്റ്റായി 23 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുവരികയാണ്. വാഴക്കാട് പഞ്ചായത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത സംഘടനകളുടെ പ്രതിനിധികള്‍ നേതൃത്വം നല്‍കുന്നു. വാഖ് സപ്പോര്‍ട്ടിന്‍ഗ് കമ്മിറ്റിയുടെ വിഭവ സമാഹരണ യജ്ഞത്തിലൂടെ തുക സമാഹരിച്ച് രോഗികള്‍ക്ക് സൗജന്യമായ നിരക്കിലാണ് ഡയാലിസിസ് നടത്തിവരുത്. ഇ.ടി. മുഹമ്മദ് ബഷീര്‍ ചെയര്‍മാനും എം.പി. അബ്ദുല്‍ അലി മാസ്റ്റര്‍ വര്‍ക്കിംഗ് ചെയര്‍മാനും അഡ്വ.എം.കെ. നൗഷാദ് ജനറല്‍ കവീനറും കെ.എം.എ. റഹ്്മാന്‍ ട്രഷററുമായി 20 അംഗങ്ങളുടെ പുതിയ സപ്പോര്‍ട്ടിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. 2017 നവംബര്‍ 19 ന് വിഭവ സമാഹരണ കാമ്പയിന്‍ തുടക്കം കുറിക്കും.

Share this post: