ചരമം
ഹൈദരാബാദ് ബസപകടം: നിറകണ്ണുകളോടെ അമീന് നാടിന്‍റെ യാത്രാമൊഴി

കീഴാറ്റൂര്‍: കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ബസപകടത്തില്‍ മരിച്ച കീഴാറ്റൂര്‍ ഒറവമ്പുറം സ്വദേശി ഓട്ടുപാറ അമീന് നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹം ഒരുനോക്കു കാണാന്‍ സുഹൃത്തുക്കളടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയത്തെിയത്. റോഡുമാര്‍ഗം ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് മൃതദേഹം വീട്ടിലത്തെിച്ചത്. നാലോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒറവമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
അമീന്‍ അടുത്ത കാലത്താണ് പെരിന്തല്‍മണ്ണയിലെ ട്രാവല്‍സില്‍ സഹായിയായി ചേര്‍ന്നത്. അപകടത്തിന് കുറച്ചുമുമ്പുവരെയും നാട്ടിലുള്ള സുഹൃത്തുമായി ഫോണില്‍ ചാറ്റ് ചെയ്തിരുന്നു. നാട്ടിലെ കൂട്ടായ്മകളിലും പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. കീഴാറ്റൂര്‍ അല്‍ശിഫ കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ഥികള്‍ പഠനയാത്ര പോയ ബസാണ് ചൊവ്വാഴ്ച ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയില്‍ അപകടത്തില്‍ പെട്ടത്. ബസിലെ ക്ളീനറായിരുന്നു മരിച്ച അമീന്‍. കൂടെയുണ്ടായിരുന്ന ഗൈഡ് മണ്ണാര്‍ക്കാട് സ്വദേശി രാജീവും മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഹബൂബ് നഗര്‍ എസ്.വി.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് നാട്ടിലത്തെിച്ചത്.

Share this post: