പ്രാദേശിക വാര്‍ത്തകള്‍
14ന് കോട്ടക്കല്‍ രാജാസില്‍ ശാസ്ത്ര നാടക മത്സരം

12/10/2017

മലപ്പുറം; ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്ത്ര നാടക മത്സരം ഒക്‌ടോബര്‍ 14ന് രാവിലെ ഒമ്പതിന് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 17 സബ് ജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ 17 നാടകങ്ങളാണ് ജില്ലാതലത്തില്‍ മത്സരിക്കുക. മൂന്ന് ക്ലസ്റ്ററുകളായിട്ടാണ് മത്സരങ്ങള്‍. രാവിലെ ഒമ്പതിന് ക്ലസ്റ്റര്‍ ഒന്നിലെ മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, വണ്ടൂര്‍ സബ്ജില്ലകളും ഉച്ചക്ക് 12ന് ക്ലസ്റ്റര്‍ രണ്ടിലെ കുറ്റിപ്പുറം, നിലമ്പൂര്‍, താനൂര്‍, അരീക്കോട്, കൊണ്ടോട്ടി, എടപ്പാള്‍ സബ്ജില്ലകളും വൈകീട്ട് നാലിന് ക്ലസ്റ്റര്‍ മൂന്നിലെ കിഴിശ്ശേരി, പൊന്നാനി, മങ്കട, വേങ്ങര, പരപ്പനങ്ങാടി സബ്ജില്ലകളും മത്സരിക്കും. ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്.

 

Share this post: