17കാരിയായ ബംഗാളി നവവധു മരിച്ച നിലയില്‍

17കാരിയായ ബംഗാളി നവവധു മരിച്ച നിലയില്‍

08-Aug-2017
മഞ്ചേരി: ബംഗാള്‍ സ്വദേശിനിയായ നവവധുവിനെ വാടക ക്വാര്‍ട്ടേഴ്‌സിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ 24 ഫര്‍ഗാന ജില്ലയില്‍ നിശ്ചന്തപൂര്‍ ലക്ഷ്മിപാശ അനുരാഗ് സാഹയുടെ ഭാര്യ ഋതുഘോഷ് (17) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം പെരിന്തല്‍മണ്ണ താഴെക്കോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. പനിയെ തുടര്‍ന്ന് മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിയ ദിവസമാണ് മരണം. ഭര്‍ത്താവും സുഹൃത്തുക്കളും ഉടന്‍ ഇവരെ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.


വൃക്ക രോഗികള്‍ക്ക്‌ വേണ്ടിയുള്ള ജില്ലാ പഞ്ചായത്ത്‌ സംരംഭം ശക്തമായി മുന്നോട്ട്‌ കൊണ്ട്‌ പോവാന്‍ സര്‍വ കക്ഷി യോഗ തീരുമാനം

ശുചിത്വ പക്ഷാചരണം: സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

സ്‌ത്രീകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതാണ്‌ സമത്വം: – പി വി അബ്ദുല്‍ വഹാബ്‌ എം പി.

സൈബര്‍ശ്രീയില്‍ പരിശീലനത്തിന് അപേക്ഷിക്കാം

ഒ.ഐ.സി.സി സ്‌നേഹ സദനം വീടിന്റെ താക്കോൽ ദാനം നടത്തി

അനധികൃത മദ്യവില്‍പ്പന: യുവാവ് പിടിയില്‍

നിറവ് ശ്രദ്ധേയമായി

ആര്‍ത്തല എസ്റ്റേറ്റ് മാനേജരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

റേഷന്‍കാര്‍ഡ്: 14 അനര്‍ഹരെ കണ്ടെത്തി

17കാരിയായ ബംഗാളി നവവധു മരിച്ച നിലയില്‍