Flash news
മാസ്‌കു പറയുന്നു, മാസ്‌ക് വഴിയിൽ കളയരുതേ

മലപ്പുറം : മാസ്‌ക് വഴിയില്‍ കളയരുതേ എന്ന അഭ്യര്‍ത്ഥനയുമായി നമ്മുടെ മുന്നിലെത്തുന്നത് മാസ്‌കു എന്ന കുട്ടി കുരങ്ങനാണ്. എ ഐ പി സി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യൂസ് മാസ്‌ക് വൈസ്്‌ലി കാമ്പയിന്റെ ഭാഗമായുള്ള മാസ്‌ക് ഫ്രന്റ്‌ലി ബിന്‍സിലാണ് മാസ്‌കു എന് കുട്ടിക്കുരങ്ങന്‍ പ്രത്യക്ഷപ്പെടുന്നത്. പരിപാടിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം വി ടി ബല്‍റാം എം എല്‍ എ നിര്‍വഹിച്ചു. ഡോ. ഹമ്മദ് ഷബീര്‍, മുഹമ്മദലി, ഫാറൂഖ് പങ്കെടുത്തു.  മാസ്‌കിന്റെ ശാസ്ത്രീയമായ ഉപയോഗം വിവരിക്കുന്ന ഓണ്‍ലൈന് ഡെമോണ്‍സ്‌ട്രേഷന്‍, ഓണ്‍ലൈന്‍ പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

Share this post: