02-Jul-2017
മലപ്പുറം : മലപ്പുറം ഗവ. കോളേജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ജൂലൈ നാലിന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്കായി അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളേജില്‍ എത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളൂ. ഫോണ്‍ 0483 2734918.
ദേവദാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), മാത്തമറ്റിക്സ് (ജൂനിയര്‍) വിഷയങ്ങളിലേക്ക് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 11ന് സ്കൂളില്‍ കൂടിക്കാഴ്ചയക്ക് എത്തണം. ഫോണ്‍ 0494-2580360.
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) തസ്തികയില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ മൂന്നിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി സ്കൂളില്‍ എത്തണം.