Top Stories
എന്‍.ഐ.ഒ.എസ്‌ തിയറി പരീക്ഷകള്‍
March 28, 2016

28, March 2016
തിരുവനന്തപുരം : നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓപ്പണ്‍ സ്‌കൂളിങ്ങില്‍ (എന്‍.ഐ.ഒ.എസ്‌) സീനിയര്‍ സെക്കന്ററി, സെക്കന്ററി തിയറി പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച്‌ 29, 31 തീയതികള്‍ മുതല്‍ നിര്‍ദ്ദിഷ്‌ട പരീക്ഷ കേന്ദ്രങ്ങളില്‍ വച്ച്‌ നടക്കും. പരീക്ഷ സമയം ഉച്ച കഴിഞ്ഞ്‌ 2.30 മുതല്‍ 5.30 വരെയായിരിക്കും. പരീക്ഷയ്‌ക്കുള്ള ഹാള്‍ടിക്കറ്റ്‌ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും തപാല്‍ മുഖേന അയച്ചിട്ടുണ്ട്‌. കൂടാതെ ഹാള്‍ടിക്കറ്റ്‌ എന്‍.ഐ.ഒ.എസിന്റെ ംംം.ിശീ.െമര.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്‌.

കൂടുതല്‍ വിവരത്തിനായി rckochi@nios.ac.in എന്ന ഇമെയിലിലോ, 0484-2310032, ടോള്‍ഫ്രീ: 1800-180-9393 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്‌.

Share this post: