Top Stories
കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലി മാറ്റിവച്ചു
March 28, 2016

28, March 2016
തിരുവനന്തപുരം : തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംങ്‌ ഓഫീസ്‌ കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ (ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകള്‍) യുവാക്കള്‍ക്കായി ഇടുക്കി ജില്ലയില്‍ 2016 മെയ്‌ മാസത്തില്‍ നടത്താനിരുന്ന റിക്രൂട്ട്‌മെന്റ്‌ റാലി നിയമസഭ തിരഞ്ഞെടുപ്പ്‌ കാരണം മാറ്റി വച്ചു. ഈ റിക്രൂട്ട്‌മെന്റ്‌ റാലി 2016നവംബര്‍ 03 മുതല്‍ 13 വരെ നടത്തുന്നതാണ്‌. ഓണ്‍ലൈന്‍ രജിസ്റ്റേര്‍ഷന്‍ 45 ദിവസം മുന്‍പു മാത്രമേ തുടങ്ങുകയുള്ളു. ഈ വര്‍ഷം ഇടുക്കി റാലി മാത്രമേ ഉണ്ടായിരിക്കുമെന്ന്‌ റിക്രൂട്ടിങ്‌ ഓഫീസര്‍ അറിയിച്ചു.

Share this post: