25-Jun-2017
മലപ്പുറം : ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ്ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്കരണം, ആധുനിക തീറ്റപ്പുല്‍ ഉല്പാദനം തുടങ്ങിയ വിഷയങ്ങളില്‍ ജൂണ്‍ 29, 30 തീയതികളിലാണ് പരിശീലനം. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ളവര്ക്ക് മുന്‍ഗണന നല്‍കുന്നതാണ്. താല്പര്യമുളളവര് 29 രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തേതാണ്. ഫോണ്‍ : 0495 2414579