Top Stories
ട്രാക്കിലെഅറ്റകുറ്റപണി: പാസ്സഞ്ചര്‍ ട്രെയിനുകളുടെസമയക്രമത്തില്‍മാറ്റം
April 16, 2016

16, April 2016
തിരുവനന്തപുരം : കൊല്ലത്തിനും പെരിനാടിനുമിടയ്‌ക്കുള്ള റെയില്‍വെ ട്രാക്കിലെ അറ്റകുറ്റപണികള്‍ ഇന്ന് (16-04-2016) തുടങ്ങും. ഇതേത്തുടര്‍ന്ന്‌ അടുത്ത മാസംപത്താം തീയതിവരെ (10-05-2016) കായങ്കുളം-കൊല്ലം ജംഷനുകള്‍ക്കിടയിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക്‌ നിയന്ത്രണമുണ്ടായിരിക്കും. കൊല്ലത്ത്‌ നിന്ന്‌ പുലര്‍ച്ചെ 4.20 ന്‌ പുറപ്പെടുന്ന എറണാകുളം പാസ്സഞ്ചറും, രാവിലെ 8.35 ന്‌ പുറപ്പെടുന്ന കോട്ടയം പാസ്സഞ്ചറും ഈ മാസം 17 മുതല്‍ അടുത്ത മാസം പത്തു വരം, വ്യാഴാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ കായങ്കുളം ജംഗ്‌ഷനില്‍ നിന്നായിരിക്കും യാത്ര പുറപ്പെടുക.വ്യാഴാഴ്‌ചകളില്‍ പതിവ്‌ പോലെ കൊല്ലത്ത്‌ നിന്നുംയാത്ര തിരിക്കും. എറണാകുളം ജംഗ്‌ഷനില്‍ നിന്ന്‌ വൈകിട്ട്‌ 7.40 ന്‌ പുറപ്പെടുന്ന കൊല്ലം മെമുവും ബുധനാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ കായംകുളം ജംഗ്‌ഷനില്‍ യാത്ര അവസാനിപ്പിക്കും. ഈമാസം 16 മുതല്‍ അടുത്ത മാസം 10 വരെയായിരിക്കും ഈ ഷെഡ്യൂള്‍മാറ്റം.ബുധനാഴ്‌ചകളില്‍ എറണാകുളത്ത്‌ നിന്നുള്ളകൊല്ലം പാസ്സഞ്ചര്‍ കൊല്ലംവരെ ഉണ്ടാകും.ബുധനാഴ്‌ചകളില്‍ മെമുസര്‍വ്വീസ്‌ ഇല്ല.

Share this post: