Top Stories
തിരുവനന്തപുരം നാഗര്‍കോവില്‍ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
April 16, 2016

April 16, 2016
തിരുവനന്തപുരം : ഇരണിയലിനും നാഗര്‍കോവിലിനുമിടയ്‌ക്ക്‌ അടിപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ മാസം 17, 18 തീയതികളില്‍ ഈ റൂട്ടിലൂടെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കും.
ഭാഗികമായി റദ്ദാക്കിയവ:
1. 17-04-2016 (ഞായറാഴ്‌ചത്തെ) മംഗലാപുരം- നാഗര്‍കോവില്‍- ഏറനാട്‌ എക്‌സ്‌പ്രസ്സ്‌ (ട്രെയിന്‍ നമ്പര്‍ 16605) തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയ്‌ക്ക്‌ റദ്ദാക്കി.
2. 18-045-2016 (തിങ്കളാഴ്‌ചത്തെ) നാഗര്‍കോവില്‍- മംഗലാപുരം ഏറനാട്‌ എക്‌സ്‌പ്രസ്സ്‌ (ട്രെയിന്‍ നമ്പര്‍ 16606) നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടയ്‌ക്ക്‌ റദ്ദാക്കി.

പുന:ക്രമീകരണം
18-4-2016 (തിങ്കളാഴ്‌ചത്തെ)നാഗര്‍കോവിലില്‍ മംഗലാപുരം- പരശുരാം എക്‌സ്‌പ്രസ്സ്‌(ട്രെയിന്‍ നമ്പര്‍ 16650) നാഗര്‍കോവിലില്‍ നിന്ന്‌ 15 മിനിറ്റ്‌ വൈകിയെ പുറപ്പെടുകയുള്ളു.

Share this post: