01-Dec-2016
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ നീട്ടി. കേരള സിലബസില്‍ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. ksbcdc.com മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍ 0471 2577539.