Top Stories
2016 ലെ നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി / നേവല്‍അക്കാദമി പരീക്ഷ (1)
March 23, 2016

നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയിലേയ്‌ക്കും, നേവല്‍ അക്കാദമിയിലേയ്‌ക്കുമുള്ള ഇക്കൊല്ലത്തെ ഒന്നാമത്തെ പരീക്ഷ യൂണിയന്‍ പബ്ലിക്ക്‌സര്‍വ്വീസ്‌ കമ്മീഷന്‍ (യു.പി.എസ്‌.സി) അടുത്ത മാസം 17ന്‌ (ഏപ്രില്‍ 17 ഞായറാഴ്‌ച) രാജ്യത്തെ 41 കേന്ദ്രങ്ങളിലായി നടത്തും.

പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഇ-അഡ്‌മിറ്റ്‌കാര്‍ഡുകള്‍ കമ്മീഷന്റെ വെബ്‌സൈറ്റായ http://www.upsc.gov.in ല്‍ ലഭ്യമാണ്‌. ഇവ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌വേണം ഉപയോഗിക്കാന്‍. അപേക്ഷകള്‍ തിരസ്‌ക്കരിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം സഹിതം ഇതിനകം തന്നെ ഇ-മെയില്‍ ആയി പരീക്ഷാര്‍ത്ഥിയ്‌ക്ക്‌ അയച്ച്‌കൊടുത്തിട്ടുണ്ട്‌.

ഏതെങ്കിലും പരീക്ഷാര്‍ത്ഥിയ്‌ക്ക്‌ തന്റെ ഇ-അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നുവെങ്കില്‍ യു.പി.എസ്‌.സിയുടെ ഫെസിലിറ്റേഷഷന്‍ കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മണിയ്‌ക്കുംവൈകിട്ട്‌ 5 മണിക്കുമിടയില്‍ 011-23381125, 011-23385271, 011-23098543 എന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌.

പേപ്പര്‍ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ നല്‍കുന്നതല്ല.ഇ-അഡ്‌മിറ്റ്‌ കാര്‍ഡിലെ ഫോട്ടോഗ്രാഫ്‌ വ്യക്തമായി പതിഞ്ഞിട്ടില്ലെങ്കില്‍ സമാനമായ രണ്ട്‌ ഫോട്ടോകള്‍കൂടി പരീക്ഷയ്‌ക്ക്‌ വരുമ്പോള്‍ കൈവശംകരുതണം.

പരീക്ഷാര്‍ത്ഥി എന്തെങ്കിലും നിവേദനം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ മറുപടിയ്‌ക്കായി തങ്ങളുടെഇ-മെയില്‍ പരിശോധിക്കേണ്ടതാണ്‌.
അവസാന ദിവസങ്ങളില്‍ തിരക്ക്‌ മൂലം സെര്‍വര്‍ തകരാര്‍ ഉണ്ടായിട്ടുള്ള മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇ-അഡ്‌മിറ്റ്‌കാര്‍ഡുകള്‍ നേരത്തെ തന്നെ ഡൗണ്‍ലോഡ്‌ ചെയ്യുന്നതായിരിക്കും അഭികാമ്യം.

പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക്‌ മൊബൈല്‍ഫോണിന്‌ നിരോധനം ഉണ്ടായിരിക്കും.

Share this post: