നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിച്ചു

വിനോദ സഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക്  വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജങ്കാര്‍ സര്‍വീസ്  ആരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീമും നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവലും ചേര്‍ന്ന് പദ്ധതിയുടെ   ഉദ്ഘാടനം  നിര്‍വഹിച്ചു. കാലവര്‍ഷക്കെടുതിയില്‍ കനോലിപ്ലോട്ടിലെ ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒരേ സമയം 50 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ജങ്കാറില്‍ ആദ്യഘട്ടത്തില്‍ ഒരു സര്‍വീസില്‍ 25 പേര്‍ക്ക് സഞ്ചരിക്കാം. യാത്രക്കാരുടെ സുരക്ഷയ്ക്കായി ജങ്കാറിന്റെ ഇരു വശത്തും റോപ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുറഞ്ഞ ചിലവില്‍ ജങ്കാര്‍  യാത്ര വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ജങ്കാര്‍ സര്‍വീസ് ഉള്‍പ്പെടെ 80 രൂപയാണ് ചാര്‍ജ്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമാ ജയകൃഷ്ണന്‍, നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് ജോസ് മാത്യു, എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ ഇംപ്രോസ് ഏലിയാസ് നവാസ് തുടങ്ങിയവര്‍ ജങ്കാറിന്റെ ആദ്യ യാത്രയില്‍ പങ്കാളികളായി.

Share this post:

വണ്ടൂര്‍ : കാരാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഹസീനയുടെ നേതൃത്വത്തില്‍ പാഥേയം ചാരിറ്റി വിംഗിന്റെ സൗജന്യ   കുട നിര്‍മ്മാണ പരിശീലനം നടത്തി . ജില്ലാ പ്രസിഡണ്ട് സുന്ദരന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബാബു ഉത്ഘാടനം ചെയ്തു  സംസ്ഥാന ട്രഷറര്‍ ശിവദാസ്പൂളത്തൊടിയില്‍  പാഥേയം പ്രസിഡണ്ട് ചന്ദ്രന്‍  ട്രഷറര്‍ ജിഷ വൈസ് പ്രസിഡണ്ട് കുഞ്ഞിപ്പ  ജോ സെക്രട്ടറി റഷീദ് ഇന്‍സ്ട്രക്ടര്‍മാരായ ഷരീഫത്ത് ബീവി  സൗപാനത്ത് ബീവി  അംബുജം  കുഞ്ഞൂസ് തുടങ്ങിയവര്‍ പങ്കെടുത്തു  കുഞ്ഞൂസ് നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു

Share this post:

മലപ്പുറം : ജി്ല്ലയില്‍ കോവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് , ഐ എം എ മലപ്പുറം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ബ്രാഞ്ചുമായി സഹകരിച്ച് 45 വയസ് കഴിഞ്ഞ ആളുകള്‍ക്ക്  മുനിസിപ്പല്‍തല സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് താമരക്കുഴിയില്‍ വെച്ച് ഇന്ന് (ഏപ്രില്‍ 10) സംഘടിപ്പിക്കുന്നു.രാവിലെ 9 മുതല്‍ വൈകീട്ട് നാലു മണിവരെയാണ് ക്യാമ്പ്. കുത്തിവെപ്പിന് വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. വിവരത്തിന് 8075823342

Share this post:

സി-ഡിറ്റിന്റെ മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ & ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എസ്.എസ്.എല്‍.സിയുമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 18. താത്പര്യമുള്ളവര്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2721917/9388942802/8547720167.

Share this post:

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്നലെ ജില്ലയില്‍ തുടക്കമായി. പ്ലസ്ടു പരീക്ഷകള്‍ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നത്. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് പരീക്ഷാ ഹാളില്‍ എത്തിയത്. ജില്ലയില്‍ 295 കേന്ദ്രങ്ങളിലായി 76,173 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 26,679 കുട്ടികളും തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 15761 കുട്ടികളും വണ്ടൂരില്‍ 15,061 കുട്ടികളും തിരൂരങ്ങാടിയില്‍ 18,695 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 240 ഹയര്‍സെക്കന്‍ഡറി പരീക്ഷ കേന്ദ്രങ്ങളിലായി 79,967 വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷ എഴുതുന്നത്. റഗുലറായി പഠിക്കുന്ന 58293 വിദ്യാര്‍ത്ഥികളും 19348 ഓപ്പണ്‍ വിദ്യാര്‍ത്ഥികളും 2326 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ളത്. ഏപ്രില്‍ 12 വരെയുള്ള എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവും ബാക്കിയുള്ളവ രാവിലെയുമാണ് നടക്കുക.

മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌കാനിങിന് വിധേയരാക്കിയ ശേഷമാണ്  പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.  എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ സംവിധാനം ഒരുക്കിയിരുന്നു. ഹാളില്‍ കയറുന്നതിന് മുമ്പ് മുഴുവന്‍ വിദ്യാര്‍ഥികളും മാസ്‌ക് ധരിച്ചെന്ന് ഉറപ്പ് വരുത്തിയാണ് ഹാളില്‍  പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ഥികളെ ഇരുത്തുന്നതിനും ശ്രദ്ധനല്‍കിയിരുന്നു. 20 വിദ്യാര്‍ഥികളെയാണ് ഓരോ പരീക്ഷ ഹാളിലും പരീക്ഷയ്ക്കിരുത്തിയത്.

പരീക്ഷാ ചുമതലയിലുള്ള അധ്യാപകരും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും മാസ്‌കും  ഗ്ലൗസും ധരിച്ചും അധ്യാപകരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു. പരീക്ഷ ഹാളുകള്‍, ടോയ്‌ലറ്റുകള്‍, കിണറുകള്‍ എന്നിവിടങ്ങളെല്ലാം അണുവിമുക്തമാക്കിയതും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് കരുത്തേകിയിരുന്നു.പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ ഹാളിന് പുറത്തിറക്കിയതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു.

Share this post:

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും അടിയന്തരമായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. 160 ലധികം കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടന്നുവരുന്നുണ്ടെന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടര്‍ന്നുവരികയാണെന്നും കലക്ടര്‍ അറിയിച്ചു.
എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും    അവസരത്തിനനുസരിച്ച് വാക്‌സിന്‍ എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കുക വഴി അസുഖം വന്നാലും ഗുരതരാവസ്ഥയിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിന്നും മരണം തടയാനും കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലയില്‍ ജനുവരി 16 ന്  തുടങ്ങിയ കോവിഡ് വാക്‌സിനേഷന്‍ ഇപ്പോള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍,   ജില്ലാ ആശുപത്രികള്‍, തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍, കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍, കോവിഡ് വാക്‌സിനേഷന്‍ മൊബൈല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നല്‍കി വരുന്നു. 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാം.

വാക്‌സിനേഷന്‍ ചെയ്യുന്നതിനായി www.cowin.gov.in  എന്ന വെബ് പോര്‍ട്ടലില്‍ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് രജിസ്‌ട്രേഷന്‍ എന്ന് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഇതിന്ന് ബുദ്ധിമുട്ടുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ചെയ്യാതെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവര്‍ക്ക് അവിടെ നിന്ന് തന്നെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യവും എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓരോ വാര്‍ഡിലും/ഡിവിഷനിലുമുള്ള  45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചെന്നുള്ളത് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ ഇത് വരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ :

ഒന്നാം ഡോസ് വാക്‌സിന്‍ 270925 പേര്‍, രണ്ടാം ഡോസ് 27111 പേര്‍
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് (രണ്ടാം ഡോസ് ) : 20395
കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്) : 5875
പോളിംഗ് ഉദ്യോഗസ്ഥര്‍ (രണ്ടാം ഡോസ്) : 426
45 വയസ്സ് കഴിഞ്ഞവര്‍ (രണ്ടാം ഡോസ്) : 415
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് (ഒന്നാം ഡോസ്) :  37125
കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ (ഒന്നാം ഡോസ്) : 12362
പോളിങ് ഉദ്യോഗസ്ഥര്‍ (ഒന്നാം ഡോസ്) : 33471
45 വയസ് കഴിഞ്ഞവര്‍ (ഒന്നാം ഡോസ്) : 187967

Share this post:

1. ജില്ലയിലെ ആകെ പോളിങ്- 74.26 ശതമാനം
2. ജില്ലയില്‍ വോട്ട് ചെയ്തവരുടെ എണ്ണം- 2466306 (ആകെ വോട്ടര്‍മാര്‍- 3321038)
3. പുരുഷ വോട്ടര്‍മാര്‍- 1188627 (71.73 ശതമാനം), (ആകെ പുരുഷ വോട്ടര്‍മാര്‍- 1656996)
4. സ്ത്രീ വോട്ടര്‍മാര്‍- 1277668 (76.78ശതമാനം), (ആകെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം- 1664017)
5. ട്രാന്‍സ്‌ജെന്‍ഡര്‍- 11 (44 ശതമാനം) ( ആകെ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ട്- 25)
6. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം- കൊണ്ടോട്ടി മണ്ഡലം (78.29)
7. ഏറ്റവും കുറവ് പോളിങ്- പൊന്നാനി ( 69.58)

ജില്ലയിലെ മണ്ഡലടിസ്ഥാനത്തില്‍ ലഭിച്ച പോളിങ് ശതമാനം, ആകെ വോട്ടര്‍മാരുടെ എണ്ണം, വോട്ട് ചെയ്തവരുടെ എണ്ണം, ആകെ പുരുഷ വോട്ടര്‍മാരുടെ എണ്ണം, വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാരുടെ എണ്ണം, ആകെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം, വോട്ട് ചെയ്ത സ്ത്രീ വോട്ടര്‍മാരുടെ എണ്ണം, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ട് എന്നിവ താഴെ.

കൊണ്ടോട്ടി-

പോളിങ് ശതമാനം: 78.29
ആകെ വോട്ട്: 205261
പോള്‍ ചെയ്ത വോട്ട്-160717
ആകെ പുരുഷ വോട്ടര്‍മാര്‍-103768
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-79866 (76.96%)
സ്ത്രീ വോട്ടര്‍മാര്‍- 101493
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-80851 (79.66%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

ഏറനാട്

പോളിങ് ശതമാനം: 77.68
ആകെ വോട്ട്: 179786
പോള്‍ ചെയ്ത വോട്ട്- 139660
ആകെ പുരുഷ വോട്ടര്‍മാര്‍-91031
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍- 70257 (77.17%)
സ്ത്രീ വോട്ടര്‍മാര്‍-88754
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-69402(78.19%)
ട്രാന്‍സ്‌ജെന്‍ഡര്‍- 1(100%)

നിലമ്പൂര്‍

പോളിങ് ശതമാനം: 75.23
ആകെ വോട്ട്: 225356
പോള്‍ ചെയ്ത വോട്ട്-169539
ആകെ പുരുഷ വോട്ടര്‍മാര്‍- 110208
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍- 81529( 73.97%)
സ്ത്രീ വോട്ടര്‍മാര്‍-115142
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍- 88008 (76.43%)
ട്രാന്‍സ്‌ജെന്‍ഡര്‍- 2 (6), (33.33 %)

വണ്ടൂര്‍

പോളിങ് ശതമാനം: 73.65
ആകെ വോട്ട്: 226426
പോള്‍ ചെയ്ത വോട്ട്-166784
ആകെ പുരുഷ വോട്ടര്‍മാര്‍-111693
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-81706 (73.15%)
സ്ത്രീ വോട്ടര്‍മാര്‍-114733
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-85078( 74.15%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

മഞ്ചേരി

പോളിങ് ശതമാനം: 74.3
ആകെ വോട്ട്: 206960
പോള്‍ ചെയ്ത വോട്ട്-153783
ആകെ പുരുഷ വോട്ടര്‍മാര്‍-103156
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-77143(74.78%)
സ്ത്രീ വോട്ടര്‍മാര്‍-103804
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-76640 ( 73.83%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

പെരിന്തല്‍മണ്ണ

പോളിങ് ശതമാനം: 74.69
ആകെ വോട്ട്: 217959
പോള്‍ ചെയ്ത വോട്ട്-162804
ആകെ പുരുഷ വോട്ടര്‍മാര്‍-107005
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-77107 ( 72.05%)
സ്ത്രീ വോട്ടര്‍മാര്‍-110954
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-85697 (77.23%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

മങ്കട

പോളിങ് ശതമാനം: 75.17
ആകെ വോട്ട്: 218774
പോള്‍ ചെയ്ത വോട്ട്-164454
ആകെ പുരുഷ വോട്ടര്‍മാര്‍-108297
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-78497 (72.48%)
സ്ത്രീ വോട്ടര്‍മാര്‍-110477
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-85957 (77.8%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

മലപ്പുറം

പോളിങ് ശതമാനം: 74.78
ആകെ വോട്ട്: 211990
പോള്‍ ചെയ്ത വോട്ട്-158546
ആകെ പുരുഷ വോട്ടര്‍മാര്‍- 107653
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-79744(74.07%)
സ്ത്രീ വോട്ടര്‍മാര്‍- 104337
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍- 78802 (75.52%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

വേങ്ങര

പോളിങ് ശതമാനം: 69.87
ആകെ വോട്ട്: 185356
പോള്‍ ചെയ്ത വോട്ട്-129524
ആകെ പുരുഷ വോട്ടര്‍മാര്‍-96022
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-63658 (66.29%)
സ്ത്രീ വോട്ടര്‍മാര്‍-89332
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍- 65865 (73.73%)
ട്രാന്‍സ്‌ജെന്‍ഡര്‍- 1 (2) (50%)

വള്ളിക്കുന്ന്

പോളിങ് ശതമാനം: 74.46
ആകെ വോട്ട്: 198814
പോള്‍ ചെയ്ത വോട്ട്-148042
ആകെ പുരുഷ വോട്ടര്‍മാര്‍-100847
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-72927 (72.31%)
സ്ത്രീ വോട്ടര്‍മാര്‍-97967
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-75115 (76.67%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

തിരൂരങ്ങാടി

പോളിങ് ശതമാനം: 74.03
ആകെ വോട്ട്: 197080
പോള്‍ ചെയ്ത വോട്ട്-145905
ആകെ പുരുഷ വോട്ടര്‍മാര്‍-100016
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-69101 (69.08%)
സ്ത്രീ വോട്ടര്‍മാര്‍-97063
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-76804 (79.12%)
ട്രാന്‍സ്‌ജെന്‍ഡര്‍-0 (1), 0%

താനൂര്‍

പോളിങ് ശതമാനം: 76.59
ആകെ വോട്ട്: 196087
പോള്‍ ചെയ്ത വോട്ട്-150196
ആകെ പുരുഷ വോട്ടര്‍മാര്‍-97760
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-70600 (72.21 %)
സ്ത്രീ വോട്ടര്‍മാര്‍-98322
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-79596 (80.95%)
ട്രാന്‍സ്‌ജെന്‍ഡര്‍-0 (5), 0%

തിരൂര്‍

പോളിങ് ശതമാനം: 73.23
ആകെ വോട്ട്: 229458
പോള്‍ ചെയ്ത വോട്ട്-168049
ആകെ പുരുഷ വോട്ടര്‍മാര്‍-112759
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍- 77058 ( 68.33%)
സ്ത്രീ വോട്ടര്‍മാര്‍-116691
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-90984 (77.97%)
ട്രാന്‍സ്‌ജെന്‍ഡര്‍-7 (8), (87.5%)

കോട്ടക്കല്‍

പോളിങ് ശതമാനം: 72.38
ആകെ വോട്ട്: 216480
പോള്‍ ചെയ്ത വോട്ട്-156702
ആകെ പുരുഷ വോട്ടര്‍മാര്‍-108988
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-75519 (69.29%)
സ്ത്രീ വോട്ടര്‍മാര്‍-107492
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-81183 (75.52 %)
ട്രാന്‍സ്‌ജെന്‍ഡര്‍-0

തവനൂര്‍

പോളിങ് ശതമാനം: 74.39
ആകെ വോട്ട്: 199960
പോള്‍ ചെയ്ത വോട്ട്-148756
ആകെ പുരുഷ വോട്ടര്‍മാര്‍-98301
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-68929 (70.12%)
സ്ത്രീ വോട്ടര്‍മാര്‍-101659
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-79827 (78.52%)
ട്രാന്‍സ്‌ജെന്‍ഡര്‍-0

പൊന്നാനി

പോളിങ് ശതമാനം: 69.58
ആകെ വോട്ട്: 205291
പോള്‍ ചെയ്ത വോട്ട്-142845
ആകെ പുരുഷ വോട്ടര്‍മാര്‍-99492
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍-64986 (65.31%)
സ്ത്രീ വോട്ടര്‍മാര്‍-105797
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍-77859 (73.59%)
ട്രാന്‍സ്‌ജെന്‍ഡര്‍-0 (2), 0%

Share this post:

നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ജില്ലയിലെ 4875 ബൂത്തുകളിലും പൂര്‍ത്തിയായി. 74.25 ശതമാനം പോളിങാണ് ഇത്തവണ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ 74.49 ശതമാനം പോളിങ് രേഖപ്പെടുത്തി.

ജില്ലയിലെ 3321038 വോട്ടര്‍മാരില്‍ 2466177 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. 1656996 പുരുഷ വോട്ടര്‍മാരില്‍ 1188627 (71.73 ശതമാനം) പേരും 1664017 സ്ത്രീ വോട്ടര്‍മാരില്‍ 1277539 (76.77 ശതമാനം) പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കൊണ്ടോട്ടി മണ്ഡലത്തിലാണ് 78.28 ശതമാനം. ഏറ്റവും കുറവ് പോളിങ് പൊന്നാനി മണ്ഡലത്തിലാണ്  69.57 ശതമാനം.  ജില്ലയിലെ 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 11 പേര്‍ (44 ശതമാനം) വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ, ലോകസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയിലേക്ക് ജില്ലയില്‍ 117 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
ജില്ലയില്‍ പോളിങ് ബൂത്തുകളിലെ ജോലി നിര്‍വഹിക്കുന്നതിന് 44368 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. പ്രിസൈഡിങ് ഓഫീസര്‍മാരായി 6338 ഉദ്യോഗസ്ഥരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരായി 6338 ഉദ്യോഗസ്ഥരെയും പോളിങ് ഓഫീസറായി 15880 ഉദ്യോഗസ്ഥരെയും പോളിങ് അസിസ്റ്റന്റുമാരായി 15812 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമസമാധാനപാലനത്തിനും സുരക്ഷക്രമീകരണങ്ങള്‍ക്കുമായി വിന്യസിച്ചത്  3483 പൊലീസ് ഉദ്യോഗസ്ഥരെയും പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 3267 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയത്. കോവിഡ് മുന്നൊരുക്കങ്ങള്‍ പാലിച്ച് സമാധാനപരമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.  മാവോയിസ്റ്റ് ഭീഷണിയുള്ള 105 ബൂത്തുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 2100 പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 70 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ വീഡിയോഗ്രാഫി സൗകര്യവും ഒരുക്കിയിരുന്നു. വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്ന 2100 പോളിങ് ബൂത്തുകളില്‍ നിന്നുളള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ തത്സമയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ വീക്ഷിച്ചു.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിച്ചത്. 4,145 വോട്ടിങ് യന്ത്രങ്ങള്‍ അധികമായി കരുതിയിരുന്നു. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി 6,429 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. 1,823 വോട്ടിങ് യന്ത്രങ്ങളായിരുന്നു അധികമായി കരുതിയത്.

പോളിങ് അവസാനിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍  വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്തു റൂട്ട് ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം നിശ്ചിത വാഹനങ്ങളില്‍ തിരികെ സ്വീകരണ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. വരണാധികാരിയുടെയും നിരീക്ഷകന്റെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം സീല്‍ ചെയ്ത് സി.എ.പി.എഫ്/പൊലീസിന് കൈമാറി. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് വോട്ടെണ്ണല്‍ ദിവസം പുറത്തെടുക്കുന്നതുവരെ 24 മണിക്കൂറും സായുധ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വോട്ടെണ്ണല്‍ മെയ് രണ്ടിന് 14 കേന്ദ്രങ്ങളില്‍ നടക്കും.

ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിങ്  ശതമാനം, ആകെ വോട്ടര്‍മാരുടെ എണ്ണം, വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം

കൊണ്ടോട്ടി- 78.28, 205261, 160686
ഏറനാട്- 77.68, 179786, 139660
നിലമ്പൂര്‍-75.23, 225356, 169539
വണ്ടൂര്‍- 73.65, 226426, 166784
മഞ്ചേരി- 74.30, 206960, 153783
പെരിന്തല്‍മണ്ണ-74.66, 217959, 162737
മങ്കട-75.17, 218774, 164454
മലപ്പുറം- 74.78, 211990,158536
വേങ്ങര- 69.87, 185356, 129518
വള്ളിക്കുന്ന്- 74.46, 198814, 148039
തിരൂരങ്ങാടി- 74.03, 197080, 145905
താനൂര്‍- 76.59, 196087, 150193
തിരൂര്‍-73.23, 229458, 168052
കോട്ടക്കല്‍- 72.38, 216480, 156698
തവനൂര്‍-74.38, 199960, 148744
പൊന്നാനി- 69.58, 205291, 142843

ജില്ലയില്‍ 7189 എ.എസ്.ഡി വോട്ടുകള്‍

ജില്ലയില്‍ സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിപോയവര്‍, മരിച്ചവര്‍ എന്നീ വിഭാഗത്തില്‍ (എ.എസ്.ഡി) പ്പെട്ട 7189 പേര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്തു. മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ താഴെ.

കൊണ്ടോട്ടി- 108
ഏറനാട്- 56
നിലമ്പൂര്‍-1022
വണ്ടൂര്‍- 584
മഞ്ചേരി- 89
പെരിന്തല്‍മണ്ണ-218
മങ്കട-543
മലപ്പുറം- 64
വേങ്ങര- 286
വള്ളിക്കുന്ന്- 233
തിരൂരങ്ങാടി- 528
താനൂര്‍- 1273
തിരൂര്‍-891
കോട്ടക്കല്‍- 518
തവനൂര്‍-355
പൊന്നാനി- 421

Share this post:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,34,54,186 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4694 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 230 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 455, കണ്ണൂര്‍ 341, കോഴിക്കോട് 387, കോട്ടയം 320, തൃശൂര്‍ 273, മലപ്പുറം 251, തിരുവനന്തപുരം 160, പത്തനംതിട്ട 154, കൊല്ലം 167, പാലക്കാട് 70, ആലപ്പുഴ 164, ഇടുക്കി 148, കാസര്‍ഗോഡ് 112, വയനാട് 108 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 5, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 211, കൊല്ലം 129, പത്തനംതിട്ട 108, ആലപ്പുഴ 117, കോട്ടയം 125, ഇടുക്കി 41, എറണാകുളം 191, തൃശൂര്‍ 186, പാലക്കാട് 62, മലപ്പുറം 190, കോഴിക്കോട് 274, വയനാട് 53, കണ്ണൂര്‍ 103, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 29,962 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,06,123 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,44,643 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4725 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 650 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Share this post: