ഹൈദരാബാദ് ബസപകടം: നിറകണ്ണുകളോടെ അമീന് നാടിന്‍റെ യാത്രാമൊഴി

കീഴാറ്റൂര്‍: കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ബസപകടത്തില്‍ മരിച്ച കീഴാറ്റൂര്‍ ഒറവമ്പുറം സ്വദേശി ഓട്ടുപാറ അമീന് നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹം ഒരുനോക്കു കാണാന്‍ സുഹൃത്തുക്കളടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയത്തെിയത്. റോഡുമാര്‍ഗം ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് മൃതദേഹം വീട്ടിലത്തെിച്ചത്. നാലോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒറവമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
അമീന്‍ അടുത്ത കാലത്താണ് പെരിന്തല്‍മണ്ണയിലെ ട്രാവല്‍സില്‍ സഹായിയായി ചേര്‍ന്നത്. അപകടത്തിന് കുറച്ചുമുമ്പുവരെയും നാട്ടിലുള്ള സുഹൃത്തുമായി ഫോണില്‍ ചാറ്റ് ചെയ്തിരുന്നു. നാട്ടിലെ കൂട്ടായ്മകളിലും പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. കീഴാറ്റൂര്‍ അല്‍ശിഫ കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ഥികള്‍ പഠനയാത്ര പോയ ബസാണ് ചൊവ്വാഴ്ച ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയില്‍ അപകടത്തില്‍ പെട്ടത്. ബസിലെ ക്ളീനറായിരുന്നു മരിച്ച അമീന്‍. കൂടെയുണ്ടായിരുന്ന ഗൈഡ് മണ്ണാര്‍ക്കാട് സ്വദേശി രാജീവും മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഹബൂബ് നഗര്‍ എസ്.വി.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് നാട്ടിലത്തെിച്ചത്.

Share this post:

02-NOV-2016
മലപ്പുറം: മൊത്തവ്യാപാരിയുടെ അരി സൂക്ഷിപ്പ് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 25 ടണ്‍ അനധികൃത അരി പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടര്‍ന്ന് പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗനും സംഘവും നടത്തിയ പരിശോധനയിലാണ് അരി കണ്ടത്തെിയത്.പൂക്കോട്ടുംപാടം അങ്ങാടിയിലെ ഒരുസ്ഥാപനത്തിന്‍െറ ഗോഡൗണിലാണ് റെയ്ഡ് നടത്തിയത്. തെലങ്കാന, കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വിതരണത്തിന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എത്തിച്ച അരിയാണ് ഇവിടെനിന്നും പിടിച്ചെടുത്തത്. ഇത് എഫ്.സി.ഐ ബ്രാന്‍ഡുള്ള ചാക്കുകള്‍ മാറ്റി, വിപണിയില്‍ ഇറക്കാന്‍ തയാറാക്കിവെക്കുകയായിരുന്നു. 500ലധികം ഒഴിഞ്ഞ അരിച്ചാക്കുകള്‍ അടുക്കിവെച്ച നിലയില്‍ കണ്ടു. 500ളം ചാക്ക് അരി പുതിയ ബ്രാന്‍ഡില്‍ വ്യക്തമായ വിലാസമില്ലാതെ മഞ്ഞ, റോസ് നിറത്തിലുള്ള ചാക്കുകളിലാക്കിവെച്ച നിലയില്‍ കണ്ടത്തെി.ചാക്ക് തുന്നാനുള്ള യന്ത്രവും സീല്‍ ചെയ്യാത്ത 100 ലധികം ബാഗുകളും സമീപത്തുനിന്നും കണ്ടത്തെി.നിലമ്പൂര്‍ സിവില്‍ സപൈ്ളസ് ഓഫിസ് ഉദ്യോഗസ്ഥരായ കെ. ഉണ്ണികോമു, എ.ടി. ഷാജി എന്നിവര്‍ സ്ഥലത്തത്തെി. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള അരിയാണിത്.
കൂടുതല്‍ അന്വേഷണത്തിനായി ഗോഡൗണ്‍ സീല്‍ ചെയ്തു. വ്യാഴാഴ്ച സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെും.
പരിശോധന സംഘത്തില്‍ എ.എസ്.ഐ രാമചന്ദ്രന്‍, സീനിയര്‍ സി.പി.ഒ ജയപ്രകാശ് എന്നിവരുമുണ്ടായിരുന്നു.

Share this post:

മലപ്പുറം:എടിഎമ്മുകളില്‍ നോട്ടുക്ഷാമത്തിന് അറുതിയില്ല. പണംകിട്ടാതെ ജനങ്ങള്‍ വലഞ്ഞു. . എടിഎമ്മുകളില്‍ കൃത്യമായി പണംനിറയ്ക്കുന്നതില്‍ ബാങ്കുകളുടെ അലംഭാവം തുടരുകയാണ്. എടിഎമ്മുകള്‍തേടി അലയുന്നത് പലരും നിര്‍ത്തിയിരുന്നു. പണമുണ്ടായിരുന്ന മലപ്പുറം കേരള ഗ്രാമീണ്‍ ബാങ്ക് എടിഎമ്മിനു മുന്നില്‍ നീണ്ട ക്യു ദൃശ്യമായി. എസ്ബിഐ, എസ്ബിടി ബാങ്കുകളുടെ എടിഎമ്മിലും പണം വേഗം കാലിയായി. 2000 രൂപയുടെ നോട്ടുകളാണ് ലഭിച്ചത്.

Share this post:

29-Nov-2016

കല്‍പകഞ്ചേരി: കനറ ബാങ്ക് കല്‍പകഞ്ചേരി ശാഖയില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ദിവസങ്ങളായി ടോക്കണ്‍ ലഭിച്ചിട്ടും ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതാണ് ഇടപാടുകാരെ രോഷാകുലരാക്കിയത്.
ദിവസങ്ങളായി നീണ്ട ക്യൂവില്‍നിന്ന് ലഭിച്ച ടോക്കണുമായി ബാങ്കില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്.
കല്‍പകഞ്ചേരി പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ടോക്കള്‍ നല്‍കിയവര്‍ക്കെല്ലാം എത്രയും വേഗം പണം നല്‍കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ജനം ശാന്തരായി.

Share this post:

28-Nov-2016
കൊണ്ടോട്ടി: മതേതര വികസന മുന്നണി എന്ന പേരില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ ഭരണമാറ്റത്തിനുള്ള ചരടുവലികള്‍ സജീവമായി.
യു.ഡി.എഫ് സംവിധാനത്തിലേക്ക് തിരിച്ചുവരുന്നതിന്‍െറ മുന്നോടിയായാണ് ഭരണമാറ്റം വരുന്നത്. അതേ സമയം, വിഷയത്തില്‍ അന്തിമമായി തീരുമാനമെടുത്തിട്ടില്ളെന്ന് കോണ്‍ഗ്രസ്, ലീഗ് വക്താക്കള്‍ അറിയിച്ചു. ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് അറിയില്ളെന്നാണ് സി.പി.എം നേതാക്കളുടെ ഒൗദ്യോഗികമായ പ്രതികരണം.
പുതിയ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനമേല്‍ക്കുന്നതിന്‍െറ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് സംവിധാനം ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ചെയര്‍മാന്‍ സ്ഥാനം വെച്ചുമാറുന്നതടക്കമുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് അറിയുന്നത്. രണ്ട് വര്‍ഷം കോണ്‍ഗ്രസിനും മൂന്ന് വര്‍ഷം എല്‍.ഡി.എഫിനും എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എല്‍.ഡി.എഫിന് കുറച്ച് കാലത്തേക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നതാണ് ഉയര്‍ന്നുവന്നിരിക്കുന്ന നിര്‍ദേശം. ഈ തീരുമാനം നടപ്പായാല്‍ ഇടതുപക്ഷത്തെ ഗീതയായിരിക്കും പുതിയ ചെയര്‍പേഴ്സനായി സ്ഥാനമേല്‍ക്കാന്‍ സാധ്യത.
പിന്നീട് യു.ഡി.എഫ് സംവിധാനം നടപ്പായതിന് ശേഷം വീണ്ടുമൊരു ഭരണമാറ്റമായിരിക്കും നടക്കുക. അതിനിടെ മുസ്ലിം ലീഗിന്‍െറ പുതിയ മുനിസിപ്പല്‍ കമ്മിറ്റി നവംബര്‍ 30ന് നിലവില്‍ വരും. കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകാന്‍ താല്‍പര്യമുള്ളവരായിരിക്കും പുതിയ കമ്മിറ്റിക്ക് നേതൃത്വം നല്‍കുകയെന്നാണ് അറിയുന്നത്. ഇതോടെ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് യു.ഡി.എഫിനകത്തെ പ്രതീക്ഷ.

Share this post:

28-Nov-2016
മലപ്പുറം : ഇടതുപക്ഷതീവ്രവാദബാധിതപ്രദേശങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്‍െറ പേരും ഉള്‍പ്പെടുത്താനുള്ള ‘ഏറ്റുമുട്ടല്‍ നാടക’മാണ് നിലമ്പൂരില്‍ അരങ്ങേറിയതെന്ന ആക്ഷേപം ശക്തമാവുന്നു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരോടൊപ്പമുണ്ടായിരുന്ന, കാണാതായി എന്ന് പൊലീസ് പറയുന്ന കല്‍പറ്റ ചുഴലി സ്വദേശി സോമനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആലോചിക്കുന്നു.
വലത്, ഇടത് സര്‍ക്കാറുകള്‍ മാവോവാദി ഭീഷണിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലെ ഇടതുപക്ഷതീവ്രവാദ ബാധിത ജില്ലകളുടെ പട്ടികയില്‍ കേരളത്തിലെ ഒരു ജില്ലയെയും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇടതുതീവ്രവാദ പ്രശ്നബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത് ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയെയാണ്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതിനും അതിലൂടെയുള്ള കേന്ദ്രസഹായം നേടിയെടുക്കാനും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലംമുതല്‍തന്നെ പൊലീസിലെ ഉന്നതര്‍ ശ്രമിക്കുന്നുണ്ട്. അധികാരമേറ്റതിനുപിന്നാലെ ജൂലൈ 20ന് അന്തര്‍സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗവും നിലമ്പൂര്‍ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ചര്‍ച്ചയാവുകയാണ്. കേരളത്തിന്‍െറ വടക്കന്‍ ജില്ലകളിലെ മുക്കവല (ട്രൈ ജങ്ഷന്‍)യിലെ ഇടതുപക്ഷ തീവ്രവാദപ്രവര്‍ത്തനം സംസ്ഥാനം ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നാണ് പിണറായി അന്ന് പറഞ്ഞത്. ഇതിനെ പ്രതിരോധിക്കാന്‍ പ്രത്യേക സേനയെ സജ്ജമാക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക, ഉപകരണ, മാനവവിഭവശേഷി സഹായവും പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസേനയില്‍ നിന്നുള്ള പരിശീലനവും ലഭിക്കണം. കൗണ്ടര്‍ ഇന്‍സര്‍ജന്‍സി-ആന്‍റി ടെററിസം (സി.ഐ.എ.ടി) സ്കൂളും ഒരു ബറ്റാലിയന്‍ ഇന്ത്യന്‍ റിസര്‍വിനെയും സെന്‍ട്രല്‍ ആംഡ് പൊലീസ് സേനയില്‍ നിന്നുള്ള ഓഫിസര്‍മാരെ ഡെപ്യൂട്ടേഷനില്‍ പരിശീലനത്തിനും നല്‍കണം, എന്‍.എസ്.ജിയില്‍ നിന്നും ഐ.ബിയില്‍ നിന്നും സമാനമായ സഹായം ഉണ്ടാവണം തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് സായുധ ആക്രമണങ്ങള്‍ മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രഷര്‍, ടോള്‍ വിരുദ്ധ ജനകീയസമരങ്ങളിലും തെരഞ്ഞെടുപ്പ് ബഹിഷ്കരണ പോസ്റ്റര്‍ ഒട്ടിക്കലിലുമാണ് മാവോവാദികള്‍ പങ്കാളികളായിരുന്നത്. മലബാര്‍ മേഖലയില്‍ ഖനനമാഫിയക്കെതിരായ സമരം ശക്തമാവുന്ന സാഹചര്യത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നതും. മാവോവാദി പ്രവര്‍ത്തനം ശക്തമെന്ന പൊലീസ് ഭാഷ്യത്തിന് ഇവ തിരിച്ചടിയാവുമെന്നതിനാലാണ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന പൊലീസ് നിലപാടെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറയും അജിതയുടെയും ദേഹത്ത് ആകെ 26 വെടിയുണ്ടകള്‍ ഏറ്റത് നിരായുധര്‍ക്ക് നേരെ നടന്ന വെടിവെപ്പിന്‍െറ സൂചനയാണെന്നും അവര്‍ പറയുന്നു. കാണാതായി എന്ന് പൊലീസ് പറയുന്ന സോമനും കൊല്ലപ്പെട്ടെന്ന ആശങ്കയാണ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യാന്‍ പ്രേരണയാവുന്നതും.

Share this post:

28-Nov-2016

കീഴാറ്റൂർ: മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പട്ടിക്കാട് മഖാംപടിയിൽ പരേതനായ പുളിക്കൽ വേലായുധ​െൻറ മകൻ രാമദാസൻ (45), കുന്നത്ത് പറമ്പിൽ റംലത്തി​െൻറ മകൻ നവാഫ് (30) എന്നിവരാണ് മരിച്ചത്.
പട്ടിക്കാട് വടപുറം പാത പതിനെട്ടാംമൈലിൽ ഞായറാഴ്ച രാത്രി 9.45നായിരുന്നു അപകടം. പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡിൽ നിന്ന്​നിയന്ത്രണം വിട്ട്​എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാഫ് സംഭവ സ്ഥലത്തും രാമദാസൻ ആശുപത്രിയിലുമാണ് മരിച്ചത്. മേലാറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.
രാമദാസ​െൻറ മാതാവ്: നാരായണി. ഭാര്യ: പരേതയായ സത്യചിത്ര. മകൾ: അനന്യ. സഹോദരങ്ങൾ: അയ്യപ്പൻ, വാസു, സുബ്രഹ്മണ്യൻ, (യു.എ.ഇ), അനിൽ, പ്രകാശ് (യു.എ.ഇ), ശ്രീദേവി (വഴിക്കടവ്). നവാഫിൻ്റെ ഭാര്യ: റഹ്മത്തുന്നി സ. സഹോദരി: ഷഹാന. മകൻ: റയാൻ.

Share this post:

28-Nov-2016

മലപ്പുറം: മലപ്പുറം കലക്​ട്രേറ്റ്​ വളപ്പിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ അറസ്​റ്റിൽ. കരിം, അബ്ബാസ്​ അലി, അയ്യൂബ്​ എന്നിവരാണ്​ അറസ്​റ്റിലായത്​.
തമിഴ്​നാട്ടിലെ മധുരയിൽ നിന്നാണ്​ എൻ.​െഎ.എ ഇവരെ പിടികൂടിയത്​. ബേസ്​ മൂവ്​മെൻറ്​ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ ഇവർ.

ദാവൂദ്​ സുലൈൻമാൻ, ഹക്കീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന്​ എൻ.​െഎ.എ അറിയിച്ചു. ഇവർക്ക്​ കൊല്ലം കലക്​ട്രേറ്റ്​ സ്​ഫോടനവുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്നതായി അന്വേഷണം സംഘം പറഞ്ഞു.

Share this post:

28-Nov-2016
നിലമ്പൂര്‍: കരുളായി വനമേഖലയിലെ മാവോയിസ്റ്റുകള്‍ പുറം ലോകവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടത് കാരപ്പുറം മേഖലയി ലെ മൊബൈല്‍ ടവറുകള്‍ ഉപയോഗിച്ച്. ഇക്കാര്യം നേരത്തെ തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിച്ചതായാണ് വിവരം. മാവോയിസ്റ്റുകളുടെ നീക്കം തമിഴ്നാട് രഹസ്യാന്വേഷണവിഭാഗമായ ക്യൂബ്രാഞ്ച് സൂക്ഷ്മതയോടെയാണ് നിരീക്ഷിച്ചിരുന്നത്.

നിലമ്പൂര്‍ മേഖലയിലെ ഏതാനും മാധ്യമപ്രവര്‍ത്തകരുമായി തുടര്‍ച്ചയായി മാവോയിസ്റ്റുകള്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇവര്‍ക്കാവശ്യമായ വാര്‍ത്തകളും പത്രറിലീസുകളും വാട്സ് ആപ്പ് വഴിയോ ഫോണ്‍കോള്‍ വഴിയോ ആണ് നല്‍കിയിരുന്നത്. തുടര്‍ച്ചയായി മിനിറ്റുകളോളം മൊബൈല്‍ഫോണില്‍ വിവരങ്ങള്‍ നല്‍കാനും കേരള അതിര്‍ത്തിയിലുള്ള മൊബൈല്‍ ടവര്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. വനത്തില്‍ തമിഴ്നാട്, കേരള, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ മുക്കവല എന്ന കേന്ദ്രമാണ് അവര്‍ ക്യാമ്പിനായി തെരഞ്ഞെടുത്തത്

Share this post:

26-Nov-2016

nilambur_3

മലപ്പുറം : നിലമ്പൂര്‍ കരുളായി വനമേഖലകളിൽ മാ​േവോയിസ്​റ്റുകൾക്കെതിരെ നടത്തിയ പൊലീസ്​ ഏറ്റുമുട്ടലിൽ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അന്വേഷണം വേണമെന്നും സി.പി.ഐ മുഖപത്രം ജനയുഗം. മാധ്യമങ്ങളെ മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാത്തത് സംഭവത്തിൽ നരനായാ​െട്ടന്ന സംശയം ബലപ്പെടുത്തുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യാവകാശ ലംഘനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും ജനയുഗത്തിൻറെ മുഖപ്രസംഗം പറയുന്നു.
നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും അന്വേഷണ വിധേയമാവണം. അത്‌ സുതാര്യമായി പൊതുജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരണം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിൽ നിന്നും പൊതുജനങ്ങൾ അതാണ്​ പ്രതീക്ഷിക്കുന്നതെന്നും ജനയുഗം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.
ത്സാർഖണ്ഡ്‌, ഛത്തിസ്ഗഡ്‌, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ മാവോവാദികൾക്കെതിരായ വേട്ടയും അതി​െൻറ പേരിൽ ആസൂത്രിത കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പതിവാണ്​. എന്നാൽ കേരളം പോലെ ജനാധിപത്യത്തിനും സാക്ഷരതയ്ക്കും രാഷ്ട്രീയ സംസ്കാരത്തിനും ആഴത്തിൽ വേരോട്ടമുള്ള ഒരു സംസ്ഥാനത്ത്‌ അത്​ ആവർത്തിച്ചുകൂടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
നിലമ്പൂരിലെ മാവോയിസ്റ്റ് കൊലക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി രംഗത്ത് എത്തിയിരുന്നു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളിലെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനു പകരം എതിർത്ത ശബ്​ദത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്​ പരിഷ്​കൃത സമൂഹത്തിന്​ യോജിച്ചതല്ലെന്നും കാനം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് മുഖപത്രത്തിലൂടെ സി.പി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്​.

Share this post: