തവനൂരിൽ ഒന്നര കോടിയുടെ കുഴൽപണവേട്ട

15/09/2020
മലപ്പുറം: തവനൂരിൽ വൻ കുഴൽപണവേട്ട. നാഗ്പൂരിൽ നിന്ന് അരിയുമായി വന്ന ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം രൂപയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തവന്നൂരിലെ വൃദ്ധസദനത്തിനടുത്തുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് അരിയുമായി വന്ന ലോറിയിലാണ് പണം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള എക്‌സൈസ് എൻഫോഴ്‌മെന്റ് സംഘം സ്ഥലത്ത് കാത്തുനിന്നു. ലോഡ് ഇറക്കിയയുടൻ ലോറി വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1, 38,50000 രൂപ കണ്ടെത്തിയത്. രണ്ടായിരം, അഞ്ഞൂറ്, ഇരുന്നൂറ്, നൂറ് എന്നീ അനുപാതത്തിലായിരുന്നു നോട്ടുകൾ.

ചാലിശേരിയിലെ അടയ്ക്ക വ്യാപാരി ഷിനോജിന് വേണ്ടിയാണ് പണം എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിടിച്ചെടുത്ത പണം എക്‌സൈസ് എൻഫോഴ്‌മെന്റ് സ്‌ക്വാഡ് കുറ്റിപ്പുറം പൊലീസിന് കൈമാറി. വാഹനത്തിന്റെ ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Share this post:

15/09/2020
നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചൊഴിയണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജി വെക്കാമെന്ന ജലീലിന്റെ പ്രസ്താവന സ്വര്‍ണക്കടത്ത് കേസിലെ ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണ്. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ട് വന്നോ എന്നതാണ് പ്രശ്‌നമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

എന്നാൽ ഖുറാന്‍ കൊണ്ടുവന്നതില്‍ അവ്യക്തതയില്ല.യുഎഇയില്‍ നിന്നും കൊണ്ടുവന്നത് ഖുറാന്‍ മാത്രമായിരുന്നുവെന്നും ഇഡി വ്യക്തമാക്കി. ഖുറാന്‍ എവിടെയാണ് ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this post:

15/09/2020

മന്ത്രി കെടി ജലീലിനെ ഇനി ചോദ്യം ചെയ്യില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലല്ല മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത്. സ്വത്തം വിവരം സംബന്ധിച്ച പരാതിയിലാണ് മൊഴിയെടുത്തതെന്നും ഇഡി അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.മന്ത്രി കെ ടി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി വ്യക്തമാക്കി.

ഖുറാന്‍ കൊണ്ടുവന്നതില്‍ അവ്യക്തതയില്ല.യുഎഇയില്‍ നിന്നും കൊണ്ടുവന്നത് ഖുറാന്‍ മാത്രമായിരുന്നുവെന്നും ഇഡി വ്യക്തമാക്കി. ഖുറാന്‍ എവിടെയാണ് ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. സഭയെ സംശയത്തിലാക്കുകയായിരുന്നു മന്ത്രിയെന്ന് പി കെ ഫിറോസ് ആരോപിച്ചു.

Share this post:

12/09/2020
വളാഞ്ചേരി: എൻഫോഴ്സ്മെൻ്റിൻ്റെ ചോദ്യം ചെയ്യലിനെ തുടർന്നുണ്ടായ വിവാദങ്ങളും സമരങ്ങളും ശക്തിപ്പെടുമ്പോൾ തന്നെ സ്വന്തം വീട്ടിൽ ചോറൂണിൻ്റെ തിരക്കിൽ മന്ത്രി കെ.ടി ജലീൽ.

വളാഞ്ചേരി സ്വദേശി പി.കെ രജ്ഞിത്തിൻ്റെ കുഞ്ഞിനാണ് മന്ത്രി വസതിയായ “ഗസലിൽ” ഇന്ന് ചോറൂൺ നൽകിയത്. രഞ്ജിത്തിൻ്റെ കുടുംബവും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

Share this post:

12/09/2020
മലപ്പുറം:സ്വര്‍ണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആരോപിച്ചു. മാന്യതയുണ്ടെങ്കില്‍ കെ.ടി. ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വയ്ക്കണം. സ്വപ്ന സുരേഷുമായി നിരന്തരം ഫോണില്‍ ജലീല്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന് ലീഗ് ചോദിക്കുന്നു.

ഇ.പി. ജയരാജനെയും തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും മാറ്റി നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് ജലീലിനെതിരെ നടപടിയുണ്ടാകുന്നില്ല എന്നും ലീഗ് ചോദിച്ചു. ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സിപിഎമ്മിന്റെ മുഖം വികൃതമാകുകയാണെന്നും മജീദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്നും മജീദ് പറഞ്ഞു.

Share this post:

12/09/2020
മലപ്പുറം:വാഹനപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന
മലപ്പുറം കൺട്രോൾ റും പോലിസ് സബ് ഇൻസ്പെക്ടർ വള്ളിക്കുന്ന് സ്വദേശി കെ.അബ്ദുൽ മജീദ് (52) നിര്യാതനായി. കഴിഞ്ഞ ദിവസാണ് അപകടം ഉണ്ടായത്. വള്ളിക്കുന്നിലെ വീട്ടില്‍ നിന്നും മകനൊപ്പം ബൈക്കില്‍ ഇറങ്ങിയതായിരുന്നു. വഴിയില്‍ ബൈക്കിന്റെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Share this post:

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ . സത്യമേ ജയിക്കൂ; ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നും അദ്ധേഹം ഫേസ് ബുക്കിൽ കുറിച്ചു.

Share this post:

11/09/2020

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തു. പ്രോട്ടോക്കോള്‍ ലംഘനം, പ്രതികളുമായുള്ള ബന്ധം, മന്ത്രിയുടെ അറിവോടെ മത മതഗ്രന്ഥം വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണ് വിവരണം. രാവിലെ ഒമ്പതരയ്ക്ക് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ചോദ്യം ചെയ്യലിന് ശേഷം മന്ത്രി മലപ്പുറത്തേക്ക് മടങ്ങി.

Share this post:

11/09/2020

മലപ്പുറം:ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 358 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് 111 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 9,334 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍. നഗര്‍ -05, ആലങ്കോട് – 02, ആലിപ്പറമ്പ് – 03, ആനക്കയം – 08, അങ്ങാടിപ്പുറം – 03, അരീക്കോട് – 07, ആതവനാട് – 01, ചേലേമ്പ്ര – 03, ചെറുകാവ് – 01, ചിറക്കല്‍ – 01, ചുങ്കത്തറ – 01, എടക്കര – 01, എടപ്പാള്‍ – 04, എടരിക്കോട് – 09, എടവണ്ണ – 06, എടയൂര്‍ – 03, ഏലംകുളം – 04,  കാലടി – 02, കാളികാവ് – 02, കല്‍പകഞ്ചേരി – 09, കണ്ണമംഗലം – 13, കരുവാരകുണ്ട് -03, കാവനൂര്‍ – 01, കീഴുപറമ്പ് – 02, കോഡൂര്‍ – 01,  കൊണ്ടോട്ടി – 04, കൂട്ടിലങ്ങാടി – 04, കോട്ടക്കല്‍ – 01, കുറ്റിപ്പാല – 01, മലപ്പുറം – 09, മഞ്ചേരി – 24, മങ്കട – 04, മേലാറ്റൂര്‍ – 04, മൂച്ചിക്കല്‍ – 01, മൂന്നിയൂര്‍ – 07, മൊറയൂര്‍ – 01, നന്നമ്പ്ര – 03, നിലമ്പൂര്‍ – 01, നിറമരുതൂര്‍ – 02, ഒതുക്കുങ്ങല്‍ – 02, പാലപ്പെട്ടി – 01, പള്ളിക്കല്‍ -01, പാണ്ടിക്കാട് – 02, പരപ്പനങ്ങാടി – 16, പറപ്പൂര്‍ – 04, പെരിന്തല്‍മണ്ണ – 05, പെരുമണ്ണ – 01, പെരുമ്പടപ്പ് – 04, പെരുവള്ളൂര്‍ – 06, ചെമ്മാട് – 01, പൊന്നാനി – 21, പൂക്കോട്ടൂര്‍ – 01, പോത്തന്നൂര്‍ – 01, പോത്തുകല്ല് – 01, പുല്‍പ്പറ്റ – 02, പുത്തനത്താണി – 01, രണ്ടത്താണി – 01, താനാളൂര്‍ – 04, താനൂര്‍ – 10, താഴേക്കോട് – 02, തേഞ്ഞിപ്പലം – 04, തെന്നല – 09, തിരുനാവായ – 02, തിരുവാലി – 01,  തൃക്കലങ്ങോട് – 04, തൃപ്രങ്ങോട് – 01, തിരൂര്‍ – 12, തിരൂരങ്ങാടി – 05, വളവന്നൂര്‍ – 02, വള്ളിക്കുന്ന് – 08, വട്ടംകുളം – 01, വെളിയംകോട് – 02, വേങ്ങര – 03, വെട്ടത്തൂര്‍ – 01, വെട്ടം – 23, പാലക്കാട് – 02, കോഴിക്കോട് – 03, കണ്ണൂര്‍ – 01, കര്‍ണാടക- 01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 25.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കോട്ടക്കല്‍ – 01, വള്ളിക്കുന്ന് – 01, ആനക്കയം – 01, എടപ്പാള്‍ – 01.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

മഞ്ചേരി – 02, മൂന്നിയൂര്‍ – 01, ചേലേമ്പ്ര – 01, നിലമ്പൂര്‍ – 01, ഒതുക്കുങ്ങല്‍ – 01, പരപ്പനങ്ങാടി – 01, പറപ്പൂര്‍ – 01, പുലാമന്തോള്‍ – 01, പുഴക്കാട്ടിരി – 01, താനാളൂര്‍ – 01, തിരുനാവായ – 01, വെട്ടം – 01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 01.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്നാട് – 01, മലപ്പുറം – 01. മൂന്നിയൂര്‍ – 01, കണ്ണമംഗലം – 01, നന്നമ്പ്ര – 01, ഏലംകുളം – 01, പോത്തുകല്ല് – 02, അമരമ്പലം – 01.

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

മാറഞ്ചേരി – 01, രണ്ടത്താണി – 01, കണ്ണമംഗലം – 01, തൃക്കലങ്ങോട് -് 01, തുവ്വൂര്‍ – 01.

Share this post:

രക്തസാക്ഷികളായവരുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പേര് വെട്ടിമാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍.

ബ്രിട്ടീഷുകാരെ ഒരു ദുഷ്ടശക്തിയായി കണ്ട് ഹിന്ദുക്കളോടൊത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കുകൊണ്ടവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം മുസ്ലിങ്ങൾ. ഖിലാഫത്ത് പ്രസ്ഥാനം ലക്ഷക്കണക്കിന് മുസ്ലിങ്ങളെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. ഇസ്ലാംമത വിശ്വാസികളായിരുന്നപ്പോഴും അവർ ഇന്ത്യൻ ദേശീയതയെ ഉൾക്കൊണ്ടു.

ബ്രിട്ടീഷ് ഭരണത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ സമുദായക്കാരടക്കം ലക്ഷോപലക്ഷംപേർ രക്തസാക്ഷികളായി. അത്തരം രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തിൽനിന്ന് വെട്ടിമാറ്റുന്നവർ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ മൗലാന അബുൾ കലാം ആസാദ്, ഡോ. അൻസാരി, ഹക്കീം അജ്മൽ ഖാൻ, ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ഇ എം എസ്, എ കെ ജി, ഹർകിഷൻ സിങ്‌ സുർജിത്, മുസാഫർ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകൾ ഛേദിക്കാൻ കത്രികകളുമായി ഇറങ്ങിയേക്കാം.

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മതസാഹോദര്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോൺഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്ന നേതാക്കൾപോലും സ്വീകരിച്ചത്. ഇന്ത്യയെന്ന സുന്ദരിയായ മണവാട്ടിയുടെ ഇരു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന് വിശേഷിപ്പിച്ചവരുടെ നിരയായിരുന്നു അന്നത്തെ ദേശീയ നേതൃത്വം.

മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് ആശയ പരിസരത്തുനിന്ന് മൗലാന അബുൾ കലാം ആസാദ് ഒരു സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം ഈ വേളയിൽ ഓർക്കേണ്ടതാണ്. ഇന്ന് സ്വർഗത്തിൽനിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് കുത്തബ്മിനാറിന്റെ മുകളിൽനിന്ന് നമ്മോടിങ്ങനെ പ്രഖ്യാപിക്കുന്നുവെന്ന് കരുതുക: “ഹിന്ദു- മുസ്ലിം ഐക്യത്തെ ഇന്ത്യ ഉപേക്ഷിക്കുകയാണെങ്കിൽ സ്വരാജ് നിങ്ങൾക്ക് അടുത്ത 24 മണിക്കൂറുകൾക്കകം ലഭ്യമാക്കും. അങ്ങനെയെങ്കിൽ ഞാൻ സ്വരാജിനെ ഉപേക്ഷിച്ച് ഹിന്ദു-മുസ്ലിം ഐക്യത്തെ മുറുകെ പിടിക്കും. സ്വരാജിന് താമസം നേരിടുന്നത് ഇന്ത്യക്കാകെ നഷ്ടമായിരിക്കും. എന്നാൽ, നമ്മുടെ ഐക്യം നഷ്ടപ്പെടുകയാണെങ്കിൽ അത് മനുഷ്യരാശിക്കാകെ നഷ്ടമായിരിക്കും.’

മതവൈരമില്ലാത്ത, ബഹുസ്വരതയിൽ ഊന്നുന്ന ഈ തരത്തിലുള്ള പ്രബുദ്ധതയാണ് ഇന്ത്യയിലെ ഭരണക്കാരിൽനിന്ന്‌ ജനങ്ങൾ ഇന്നും പ്രതീക്ഷിക്കുന്നത്. കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും രാജ്യത്ത് വച്ചുപൊറുപ്പിക്കില്ല എന്നതാണ് ആർഎസ്എസ് നയിക്കുന്ന മോഡി സർക്കാരിന്റെ നയം. അതിന്റെ ഭാഗമായിട്ടാണ് ചരിത്രത്തിനുമേലുള്ള അധിനിവേശയുദ്ധം. എന്നാൽ, മോഡി ഭരണത്തിന്റെ കത്രികയിൽ അടർന്നുവീഴുന്നതല്ല ഇന്ത്യൻ ജനതയുടെ മനസ്സിൽ ആഴത്തിൽ വേരോടിയിട്ടുള്ള കമ്യൂണിസ്റ്റുകാരുടെയും വിവിധ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും സ്വാതന്ത്ര്യസമരത്തിലെ വീരചരിത്രം.

Share this post: