Books
ആര്‍ എസ് എസ് അഗ്‌നിക്കിരയാക്കിയ തിരൂര്‍ താലൂക്കര എ കെ ജി സ്മാരക ഗ്രന്ഥാലയം 23ന് പിണറായി ഉദ്ഘാടനം ചെയ്യും

14/12/2017
തിരൂര്‍; 2016 മാര്‍ച്ച് 12ന് ആര്‍ എസ് എസുകാര്‍ അഗ്നിക്കിരയാക്കിയ തിരൂര്‍ താലൂക്കര എ കെ ജി ഗ്രന്ഥാലയം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഒന്നരക്കൊല്ലം കൊണ്ട് ജനകീയ കൂട്ടായ്മയിലൂടെയാണ് ഗ്രന്ഥാലയം പുനര്‍നിര്‍മ്മിച്ചത്. അയ്യായിരത്തിലധികം പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും ആര്‍ എസ് എസുകാരുടെ അഗ്നിക്കിരയായപ്പോള്‍ അതിന് മുന്നില്‍ തോറ്റുകൊടുക്കില്ലെന്ന ഔരു നാടിന്റെ ഇഛാശക്തിയാണ് ഗ്രന്ഥാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിലൂടെ വ്യക്തമായത്.

ഗ്രന്ഥാലയം ചുട്ടെരിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഷബാന ഹാഷ്മി തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ എഴുത്തുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രവാസികളും കൂലിപ്പണിക്കാരും പുസ്തകങ്ങളുമായി തീരൂരിലെത്തി പുനര്‍നമിര്‍മ്മാണത്തിന് പിന്തുണ നല്‍കി. 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ പതിനയ്യായിരത്തിലധികം പുസ്തകങ്ങളുണ്ടിപ്പോള്‍. 23ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടനം

Share this post: