Books
കവിതകളും ചിത്രങ്ങളുമായി പ്രസന്ന ആര്യന്റെ ‘അഴിച്ചുവെച്ചിടങ്ങളില്‍ നിന്നും’

07/12/2017

3000ബിസി പുറത്തിറക്കുന്ന പ്രസന്ന ആര്യന്റെ കവിതാസമാഹാരം ‘അഴിച്ചുവെച്ചിടങ്ങളില്‍ നിന്നും’ ഡിസംബര്‍ 10ന് പ്രകാശനം ചെയ്യും. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പകല്‍ 2.30 മണിക്ക് കഥാകാരി ലിസിയില്‍ നിന്ന് ഗിരിജ പാതെക്കര പുസ്തകം ഏറ്റുവാങ്ങും. പ്രസന്ന ആര്യന്റെ പെയിന്റിങ്ങുകളുടെ പ്രദര്‍ശനവും ഒപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീകുമാര്‍ കരിയാട്, വിഷ്ണുപ്രസാദ്, കുഴൂര്‍ വില്‍സണ്‍, പി.കെ. രഞ്ജിത്, വി.കെ. രാമചന്ദ്രന്‍, ജേക്കബ് ബെഞ്ചമിന്‍, അജിത ടി.ജി., മധു നുറുങ്ങ് തുടങ്ങിയവര്‍ പങ്കെടുക്കും.

Share this post: