Books
ട്രാന്‍സിഷന്‍ സ്റ്റഡീസ് പുറത്തിറക്കുന്ന ‘വിസമ്മതത്തിന്റെ കാതല്‍’. കോപ്പികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

ട്രാന്‍സിഷന്‍ സ്റ്റഡീസ് പുറത്തിറക്കുന്ന ‘വിസമ്മതത്തിന്റെ കാതല്‍’. കോപ്പികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
തൃശൂര്‍: വികസനം, പരിസ്ഥിതി, മനുഷ്യാവകാശം, ആരോഗ്യം, ആണവോര്‍ജ്ജം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന കെ. രാമചന്ദ്രന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഒരു സമാഹാരം ട്രാന്‍സിഷന്‍ സ്റ്റഡീസ് ഉടന്‍ പുറത്തിറക്കുകയാണ്. ‘വിസമ്മതത്തിന്റെ കാതല്‍’ എന്ന പേരില്‍ ഫെബ്രുവരി അവസാനവാരം പുസ്തകം പുറത്തിറങ്ങും. കോപ്പികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രസാധകര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നതിനായി ബന്ധപ്പെടുക. ഫോണ്‍: 9995640083/8289881041 , mail:transitionstudies@gmail.com

Share this post: