Books
ശാന്താദേവി സാഹിത്യ പുരസ്‌കാരം ഫ്രാന്‍സിസ് ഓണാട്ടിന്

17/01/2018
മലപ്പുറം; സിനിമാ താരം ശാന്താദേവിയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ അഞ്ചാമത് സാഹിത്യ പുരസ്‌കാരം മംഗളം മലപ്പുറം ലേഖകന്‍ ഫ്രാന്‍സിസ് ഓണാട്ടിന്. സിനിമ, മിമിക്രി, ചെറുകഥ തുടങ്ങിയ മേഖലകളിലെ മികവിനാണ് ഫ്രാന്‍സിസ് ഓണാട്ടിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ നാടകകൃത്ത് വില്‍സണ്‍ സാമുവല്‍ പുരസ്‌കാരം ഫ്രാന്‍സിസ് ഓണാട്ടിന് സമ്മാനിച്ചു.

Share this post: