Cinema
ആമിയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു


കൊച്ചി: മഞ്ജു വാര്യര്‍ പ്രധാന കാഥാപാത്രമായെത്തുന്ന ആമി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന് കാണിച്ച് ഇടപ്പള്ളി സ്വദേശി കെ പി രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡഡക്കമുള്ള ഏജന്‍സികള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. കമലാണ് സിനിമയുടെ സംവിധായകന്‍

Share this post: