Cinema
ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത് അന്വേഷിക്കും

07/01/2018
കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ തൃക്കൊടിത്താനം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. എം. ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എം. ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് കേസ് എടുത്തത്. കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയും എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ മൂന്നാം പ്രതിയുമാണ്.

Share this post: