Cinema
ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

25/12/2017
തിരുവനന്തപുരം: നികുതി വെട്ടിച്ച് പോണ്ടിച്ചേരിയിലെ വ്യജവിലാസത്തില്‍ വാഹനം രജിസ്ടര്‍ ചെയ്ത കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രണ്ട് ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. 2015 ലും 2016 രണ്ട് കാറുകള്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തു വന്ന് പൊലീസ് വ്യക്തമാക്കി.

അതേ സമയം കേസില്‍ പിഴയടക്കാന്‍ തയ്യാറെന്ന് നടന്‍ ഫഹദ് ഫാസില്‍ പറഞ്ഞു. ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് കാറുകള്‍ വാങ്ങിയത്. നിയമവശങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും ഫഹദ് പറഞ്ഞു.

Share this post: