Cinema
ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിംങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യത നിര്‍ണ്ണയിക്കുന്നത്; ഡബ്ല്യുസിസി

04/01/2018

കൊച്ചി; നടന്‍ മമ്മൂട്ടിയെ പേരെടുത്ത് വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതിന് പിന്നാലെ വ്യാപകമായി വണ്‍സ്റ്റാര്‍ റേറ്റിംഗ് നേരിട്ട സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി വിശദീകരണവുമായി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് സംഘടന വിശദീകരണം നല്‍കിയത്. വിവാദ ലേഖനം പിന്‍വലിച്ചിട്ടുണ്ട്. അത് സംഘടനയുടെ നിലപാടല്ല. ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിംഗല്ല ഒരു സംഘടനയുടെ നിലപാട് നിശ്ചയിക്കുന്നത്. സംഘടന വ്യക്തമാകതമാക്കുന്നു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍

എഫ് ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്‍ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ്, (ഡെയ്!ലി ഒ യില്‍ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്!ത്രീ വിരുദ്ധതയെ പരാമര്‍ശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടന്‍മാരുടെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്!തു. കാരണം അതില്‍ എഴുതിയിരുന്ന അഭിപ്രായങ്ങള്‍ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാര്‍ദപരമായ സ്!ത്രീ പുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.

ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദി

Share this post: