Cinema
മലപ്പുറം കാഴ്ച്ചകളിനിയും സിനിമയാവും; സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തെകുറിച്ച് സംവിധായകൻ സക്കരിയ

29/03/2018

കടലോളമുള്ള മലപ്പുറം കാഴ്ച്ചകളുടെ വളരെ ചെറിയ ഭാഗം മാത്രമാണ് സുഡാനി ഫ്രം നൈജീരിയയിലൂടെ തങ്ങൾ കാണിച്ച് തരുന്നതെന്ന് സിനിമയുടെ സംവിധായകൻ സക്കരിയ, മലപ്പുറം കാഴ്ച്ചകൾ വെത്യസ്തവും മനോഹരവുമാണ് ഓരോ കാലത്തിനും പ്രത്യേകതകളും വ്യത്യാസങ്ങളുമുണ്ടെന്നും അദ്ധേഹം പറഞ്ഞു. മലപ്പുറത്ത് പ്രസ്സ് ക്ലബ് സഘടിപ്പിച്ച മീറ്റ് ദ ഗസ്റ്റിൽ സംസാരിക്കുകയായിരുന്നു സക്കരിയ.

മലപ്പുറത്തെ കുറിച്ച് സിനിമകളിലും എഴുത്തിലും ഉണ്ടാക്കി വെച്ച വാർപ്പു മാതൃകകൾ തിരുത്തുകയായിരുന്നില്ല സുഡാനി ഫ്രം നൈജീരിയ ചെയ്തത് മറിച്ച് മലപ്പുറത്ത് തങ്ങൾ പരിജയിച്ചതിനെ അതേ പോലെ തുറന്ന് കാട്ടുകയായിരുന്നു സിനിമയിലൂടെ ചെയ്തതെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സക്കരിയ പറഞു.

സൗബിൻ സാഹിർ കഥാപാത്രത്തെ നന്നായി ഉൾകൊണ്ടു. സൗബിന്റെ ആദ്യ ഷോട്ട് തന്നെ ഗംഭീരമായിരുന്നു. സെവൻസ് ഫുട്ബോൾ ടീം മാനേജർമാർ നിരവധി പ്രയാസങ്ങൾ സഹിച്ചാണ് ആ രംഗത്ത് നിൽക്കുന്നത്. മജീദെന്ന കഥാപാത്രത്തെ സൗബിനെ കണ്ടാണ് രൂപപ്പെടുത്തുന്നത്.

മലബാറിന് പുറത്ത് ഈ സിനിമയുടെ വിജയത്തെപറ്റി ആശങ്കകളുണ്ടായിരുന്നു എന്നാൽ കേരളത്തിലാകെ സിനിമയെ ഏറ്റെടുക്കുകയാണെന്നും ഇനിയും മലപ്പുറത്തെ വെച്ച് ഏറെ സിനിമകൾ ചെയ്യാൻ കഴിയുമെന്നും സക്കറിയ പറഞ്ഞു. തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും മീറ്റ് ദ ഗസ്റ്റിൽ പങ്കെടുത്തു.

 

#സുഡാനിഫ്രംനൈജീരിയ

Share this post: