Cinema
മുന്നറിയിപ്പില്‍ പറഞ്ഞതും, പ്രേക്ഷകന് മനസ്സിലായതും

മുന്നറിയിപ്പില്‍ പറഞ്ഞതും, പ്രേക്ഷകന് മനസ്സിലായതും

ഭാഗം 1

സാരംഗ് പ്രേംരാജ്

അഞ്ജലി സുഹൃത്തായ മോഹന്‍ ദാസിന്റെ ഫോര്‍ഡ് ഫിഗോ കാറുമായി പോകുമ്പോള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന ഭരണഘടന കല്‍പ്പിക്കുന്ന നിയമം ലംഘിക്കുന്നു,പോലീസുകാരന്‍ അഞ്ജലിയെ ചോദ്യം ചെയ്യുന്നു.

ഇവിടെ വിദ്യാഭ്യാസം നേടിയ ജനങ്ങള്‍ തന്നെ നിയമത്തെ വളരെ നിസ്സാരമായ ഒന്നായി കാണുന്നു എന്നൊരു തോന്നല്‍ സ്വാഭാവികമായും ഉണ്ട്.

എന്നാല്‍ നിയമം കൈകാര്യം ചെയ്യുന്ന നിയമപാലകനായ എസ്.ഐ പോലും അഞ്ജലിയോട് മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചതിനെ പറ്റി വിശദമായ ഒരു സംഭാക്ഷണം നടത്തുന്നില്ലെന്ന് മാത്രമല്ല അയാള്‍ പ്രതിയുടെ മുകളില്‍ വ്യക്തിപരമായ രീതിയില്‍ തന്റെ അധികാരം കാണിക്കാനുള്ള ശ്രമവും കാണാവുന്നതാണു.

നിയമപാലകനു നിയമത്തെ കുറിച്ച് ജനങ്ങളോട് വ്യക്തമായി പറഞ്ഞു നല്‍കാനുള്ള താല്‍പ്പര്യമോ അറിവോ ഇല്ല എന്നതും വ്യക്തി നിയമത്തെ ശക്തമായ മൂല്യമുള്ള ഒന്നായി കാണുന്നില്ല എന്നതും ഇവിടെ ഉണ്ണി.ആര്‍ വ്യക്തമാക്കുന്നുണ്ട്.

ബി.ആര്‍.അബേദ്കര്‍ അടക്കമുള്ള നിയമ വിദഗ്ദ്ധര്‍ മുന്നോട്ട് വെച്ച ഇന്ത്യന്‍ ഭരണഘടന അതിന്റെ ഏറ്റവും മികച്ച പരിഭാഷ്യതയില്‍ ഇവിടെ നടപ്പാവണമെകില്‍ നിയമപാലകരും വ്യക്തികളും ഒരേപോലെ നിയമത്തെ കുറിച്ച് ബോധവാനാവണം എന്ന ആവശ്യത്തെ െ്രെഡവറും പോലീസുകാരനും അടിവരയിടുന്നു.

 

അടുത്ത സീനിനെ കുറിച്ചുള്ള വിശദീകരണവുമായി സീരീസിന്റെ മൂന്നാം ഭാഗം തുടരും

 

Share this post: