Cinema
മുന്നറിയിപ്പില്‍ പറഞ്ഞതും, പ്രേക്ഷകന് മനസ്സിലായതും

മുന്നറിയിപ്പില്‍ പറഞ്ഞതും, പ്രേക്ഷകന് മനസ്സിലായതും

ഭാഗം 1

സാരംഗ് പ്രേംരാജ്

ഫ്രാന്‍സിസ് കാഫ്ക്കയുടെ വിചാരണ എന്ന ചിന്താപരമായ നോവലിലെ ജോസഫ് കെ എന്ന കഥാപാത്രത്തെ കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.കെ എന്തിനാണു സംസാരിക്കുന്നത്?

താന്‍ ചെയ്ത കുറ്റമെന്താണെന്നറിയാതെ വിചാരണ ചെയ്യപ്പെട്ട ആള്‍ മാത്രമല്ല ജോസഫ് കെ,അയാള്‍ തന്റെ മുന്നില്‍ ഒരു ദിവസം കുറച്ച് ആളുകള്‍ നിങ്ങള്‍ അറസ്റ്റിലായി എന്ന് പറഞ്ഞു വന്നപ്പോള്‍ ആ വിചാരണയെ ചോദ്യം ചെയ്യാതെ സ്വയം വിചാരണക്ക് നിന്ന് കൊടുത്ത് തന്റെ അവകാശത്തെ കുറിച്ച് ഒന്ന് സംസാരിക്കാന്‍ പോലും ശ്രമിക്കാത്ത വ്യക്തിത്വത്തിനു ഉടമ കൂടെയാണു.
രാഘവനും തന്റെ അവകാശങ്ങളെ കുറിച്ച് ബോധമില്ലാത്ത ഒരാളാണെന്ന് അയാളുടെ അഞ്ജലിയോടും സൂപ്രണ്ടിനോടുമുള്ള വിധേയത്വത്തില്‍ നിന്നും മനസ്സിലാക്കാം.

രാഘവന്‍ തന്റെ കഴിവിനാല്‍ തയ്യാറാക്കിയ എഴുത്തുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത് അഞ്ജലി വഴിയാണെന്നുള്ളത് യാഥാര്‍ത്ഥ്യമാണു.
പക്ഷെ രാഘവന്‍ എന്തെഴുതണം എന്നത് നിര്‍ബന്ധിക്കാന്‍ ഉള്ള അവകാശം അഞ്ജലിക്ക് ഒരിക്കലുമില്ല,രാഘവന്‍ ഒരു പൗരന്റെ സ്വാതന്ത്രത്തോടുകൂടെ സമൂഹത്തില്‍ ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ കുറിച്ച് ആലോചിക്കുന്നില്ല,അയാളുടെ എഴുത്തിനു സമൂഹത്തില്‍ വലിയ സ്വാധ്വീനം ചെലുത്താന്‍ കഴിഞ്ഞിട്ടുപോലും അയാള്‍ അഞ്ജലി പറയുന്നത് മാത്രം ചിന്തിച്ച് തനിക്ക് രചയിതാവ് എന്ന നിലക്ക് ലഭിക്കേണ്ട സ്വാതന്ത്രങ്ങളെ കുറിച്ച് പോലും അഭിപ്രായം രേഖപ്പെടുത്തുന്നില്ല.

കാഫ്ക്കയുടെ ജോസഫ് കെ യ്ക്കും തന്റെ മുന്നില്‍ ഒരു കാരണവും ഇല്ലാതെ വന്നുചേര്‍ന്ന വിചാരണയെ തമാശയായി തള്ളി കളഞ്ഞു സ്വാഭാവികമായ ജീവിതം നയിച്ച് മുന്നോട്ട് പോയാല്‍ മതിയായിരുന്നു.
പക്ഷെ അയാള്‍ മറ്റുള്ളവര്‍ക്ക് തന്റെ മേലില്‍ ചെലുത്താവുന്ന അധികാരത്തിനു മുന്നില്‍ നിന്ന് കൊടുത്ത് അയാള്‍ ആ വിചാരണയെ വളരെ ഗൗരവ പൂര്‍ണ്ണമായ ഒന്നായി കണ്ടു

പ്രസ്തുത പ്രവര്‍ത്തിയുടെ അന്ത്യത്തില്‍ ഒരു ദിവസം കുറേ പേര്‍ വന്ന് അറസ്റ്റ് ചെയ്തത് പോലെ കുറച്ചു പേര്‍ ഒരു കാരണവും ഇല്ലാതെ ജോസഫ് കെ യെ പിടിച്ചുകൊണ്ടുപോയി തെരുവില്‍ വെച്ച് കൊന്നു.

രാഘവനു തന്റെ ഭാര്യ അവനവന്റെ സ്വാതന്ത്രത്തില്‍ കൈകടത്തുന്നുണ്ട് എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ ഒഴിഞ്ഞുമാറാമായിരുന്നു,പക്ഷെ അയാള്‍ ജോസഫ് കെ യെ പോലെ ഒഴിഞ്ഞുമാറിയില്ല.
ഭാര്യ വഴി സ്വാതന്ത്രം നിഷേധിക്കപ്പെട്ടു എന്ന് തോന്നിയ രാഘവനു പിന്നീട് മറ്റൊരു വ്യക്തി വഴി അത്തരമൊരു സന്ദര്‍ഭം സംജാതമാവുന്നത് തടയാമായിരുന്നു,മാര്‍വ്വാടി പെണ്ണിനോടും അഞ്ജലിയോടും രാഘവനു പ്രസ്തുത സന്ദര്‍ഭത്തിന്റെ അനുഭവങ്ങളുടെ പരിചയസമ്പത്ത് വെച്ച് വ്യത്യസ്തമായ രീതിയില്‍ പെരുമാറാമായിരുന്നു,എന്നാല്‍ രാഘവന്‍ ജോസഫ് കെ യെ പോലെ ആദ്യത്തെ ദുരനുഭവത്തിന്റെ ഓര്‍മ്മകളെ പരിശോധിച്ച് ഒരിക്കല്‍ തലയില്‍ കയറാന്‍ വന്ന സന്ദര്‍ഭത്തെ മനസ്സിലാക്കി പിന്നെ തലയില്‍ കയറാന്‍ സമ്മതിക്കാതിരിക്കുന്നതിനു പകരം പിന്നേയും അവനവന്റെ തലയില്‍ മെതിക്കാന്‍ അനുവദിക്കുകയാണു ചെയ്യുന്നത്,ഫലമോ വീണ്ടും വീണ്ടും ഇരകള്‍ ഉണ്ടായികൊണ്ടേ ഇരിക്കുന്നു,വീണ്ടും വീണ്ടും വിചാരണകള്‍ നടന്നുകൊണ്ടേയിരിക്കുന്നു.

അടുത്ത സീനിനെ കുറിച്ചുള്ള വിശദീകരണവുമായി സീരീസിന്റെ നാലാം ഭാഗം തുടരും

Share this post: