Cinema
വിവാദങ്ങള്‍ക്ക് പിറകെ പോകാറില്ല; നമുക്ക് വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങളാണ്: മമ്മൂട്ടി

29/12/2017
നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ ഫാന്‍സുകാരെ തള്ളി മമ്മൂട്ടി രംഗത്ത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നടി പാര്‍വതിക്ക് എതിരെ നടന്ന ആരാധകരുടെ സൈബര്‍ ആക്രമണത്തില്‍ മമ്മൂട്ടി ആദ്യമായാണ് പ്രതികരിക്കുന്നത്. സംഭവം നടന്ന ദിവസം തന്നെ പാര്‍വതി എസ്എംഎസിലൂടെ വിവാദം അറിയിച്ചിരുന്നുവെന്നും, ഉടനെ അവരെ ആശ്വസിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞു. പാര്‍വതി ഓണ്‍ലൈനില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

Share this post: