Cinema
200 കോടി കടന്ന് ചരിത്രം രചിച്ച് ലൂസിഫർ

16/05/2019

ബോക്‌സ് ഓഫീസില്‍ ചരിത്രം രചിച്ച് മോഹന്‍ലാല്‍-ചിത്രം ലൂസിഫര്‍. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 200 കോടി കടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സിനിമയുടെ ആഗോള കലക്ഷന്‍ തുകയാണിത്. ഇതോടെ 200 കോടി നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമായി ലൂസിഫര്‍.

നേരത്തെ  പുലിമുരുകന്‍ 150 കോടി കളക്ഷന്‍ നേടിയിരുന്നു. ഈ റെക്കോഡാണ് ലൂസിഫര്‍ മറികടന്നിരിക്കുന്നത്. വളരെ വേഗത്തിലായിരുന്നു ലൂസിഫറിന്റെ കോടി നേട്ടങ്ങള്‍ ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചിത്രം 13 ദിവസം കൂടി കഴിഞ്ഞ് 21 ദിവസത്തില്‍ എത്തിയപ്പോള്‍ 150 കോടി ഗ്രോസ്സ് കളക്ഷന്‍ നേടിയിരുന്നു.

Share this post: