Top Stories
ദേശീയ പുരസ്കാരവുമായി “മരക്കാർ”
March 23, 2021

അറുപത്തിയേഴാമത്‌ ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് പ്രിയദർശൻ സംവിധാനം ചെയ്ത “മരക്കാർ – അറബിക്കടലിന്റെ സിംഹം “ആണ്. മികച്ച വി.എഫ്.എക്സ്, മികച്ച വസ്ത്രാലങ്കാരം എന്നിവക്കുമുള്ള അവാർഡുകൾ മരക്കാർ സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്കാരം അസുരൻ എന്ന ചിത്രത്തിന് ധനുഷ് , ബോൺസ്ലെ എന്ന ചിത്രത്തിന് മനോജ് ബാജ്പേയ് എന്നിവരും, മികച്ച നടിക്കുള്ള പുരസ്കാരം മണികർണികാ, പങ്കാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കങ്കണ റണൗട്ട് നേടി. ബഹട്ടർ ഹുറൈൻ മികച്ച സംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജെല്ലിക്കെട്ട് സിനിമയുടെ ക്യാമറാമാനായ ഗിരീഷ് ഗംഗാധരൻ മികച്ചതാണ് ക്യാമറാമാനായും ഹെലൻ എന്ന ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യർ മികച്ച നവാഗത സംവിധായകനുമായി. രാഹുൽ റിജി നായർ ഒരുക്കിയ കള്ളനോട്ടം ആണ് മികച്ച മലയാള ചിത്രം. മികച്ച മേക്കപ്പിനുള്ള അവാർഡും ഹെലൻ എന്ന ചിത്രം കരസ്ഥമാക്കി.

Share this post: