Top Stories
ദേശീയ അവാർഡ് ലഭിച്ച ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം
March 23, 2021

പൊന്നാനി രാജ്യാന്തര മേളയിൽ ദേശിയ അവാർഡ് ലഭിച്ച ഒരു പാതിരാ സ്വപ്നം പോലെ, ഹോളി റൈറ്റസ് എന്നീ ചിത്രങ്ങൾ നാളെ വീണ്ടും പ്രദർശിപ്പിക്കും. ഡെലിഗേറ്റുകൾക്കും മാധ്യമ പ്രവർത്തകർക്കുമായിട്ടാണ് ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനമൊരുക്കിയിരിക്കുന്നത്.

കുടുബ ബന്ധങ്ങളുടെ പുനർനിർണ്ണയക്കപെടേണ്ടുന്ന അതിരുകളെ പറ്റി ചർച്ചയ്യുന്ന ചിത്രമാണ് ശരൺ വേണുഗോപാൽ സംവിധാനം ചെയ്യത ഒരു പാതിരാ സ്വപ്നം പോല. മികച്ച കുടുബമൂല്യമുള്ള ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ പുരസ്കാരമാണ് ചിത്രം കരസ്ഥമാക്കി യത്.

ഫർഹാ കത്തും സംവിധാനം ചെയ്യത ഹോളി റ്റൈസ് മുസ്ലിം സമുദായത്തിലെ തലാഖ് എന്ന അനാചാരത്തിനെതിരെ ശബ്ദമുയർത്തുന്നു. സാമൂഹിക പ്രശ്നങ്ങെള പറ്റിയുള്ള മികച്ച ചിത്രമായിട്ടാണ് ഹോളി റൈറ്റ്സ്സ് ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

എം.ടി.എം കോളേജിലെ വേദിയിൽ ഇന്ന് (24.03) ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. പ്രദർശനത്തിന് ശേഷം ചിത്രങ്ങളുടെ സംവിധായകരുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും.

ചലച്ചിത്ര ശിൽപ്പശാലക്ക് തുടക്കമായി

വെളിയൻകോട് എം.ടി.എം കോളേജിൻ്റെയും പൊന്നാനി ഫിലിം സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നത് പൊന്നാനി രാജ്യാന്തര മേളയുടെ ഭാഗമായിട്ടുള്ള ചലച്ചിത്ര ശിൽപ്പശാലക്ക് തുടക്കമായി. എം ടി.എം കോളേജ് ക്യാംപ് സിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ജോസ് ജോഷി ജോസഫ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യതു. ചലച്ചിത്ര മേളകൾക്കൊപ്പം നടത്തപ്പെടുന്ന ഇത്തരം ശിൽപ്പശാലകൾ മികച്ച ചലച്ചിത്ര പ്രവർത്തകരെയും ആസ്വാദകരെയും വാർത്തെടുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊന്നാനി ചലച്ചിത്ര മേളയുടെ ഡയറ്കടർ സലാം ബാപ്പു അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിൽപ്പശാല ഡയറ്കടർ മധു ജനാർദ്ധനൻ , അഭിനേയത്രി അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.

മൂന്ന് ദിവസങ്ങളായി നടക്കുന്ന ശിൽപ്പശാലയിൽ 40 പേരാണ് പങ്കെടുക്കുന്നത്. സിനിമാ ആസ്വാദനത്തിന് മുൻഗണന നൽകിയിരിക്കുന്ന ശിൽപ്പശാലയിൽ സിനിമയുടെ വിവിധ ആസ്വാദന തലങ്ങളെ പറ്റിയുള്ള ക്ലാസുകൾ നടക്കു. ക്ലാസുകൾക്ക് പുറമെ പ്രമുഖ സംവിധായകരുമായുള്ള സംവാദങ്ങളും സിനിമകളുടെയും ഡോക്യൂമെൻ്ററികളുടെയും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകരും നിരൂപകരും എഴുത്തുകാരമായ  പ്രമുഖർ ക്ലാസുകൾ നയിക്കും.

മുഖ്യധാരാ മാധ്യമങ്ങൾ പറയാൻ മടിച്ചത് വെളിച്ചത്തു കൊണ്ടുവരണം എന്നതായിരുന്നു എൻ്റെ പ്രേരണ: ദേവശ്രീ നാഥ്

പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയയുടെ നാലാം ദിനത്തിൽ ഹദേവശ്രി നാഥിൻ്റെ നൂറ് ഇസ്ലാം എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.  2019 ഓഗസ്റ്റിൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ ആസ്സാം സംസ്ഥാനത്തിലെ കുടിയേറ്റക്കാരെ എങ്ങനെ ബാധിച്ചു എന്നതിനെയാണ് ചിത്രം  ആസ്പദമാക്കിയിരിക്കുന്നത്.

മാധ്യമങ്ങളെ ഈ പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിറുത്താൻ ഭരണകൂടങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു   പ്രശ്നത്തിൻ്റെ തീവ്രത മനസിലാക്കി  കഴിഞ്ഞപ്പോഴാണ് ഇത് പുറംലോകം അറിയണമെന്ന് തോന്നിയത്. ഈ ചിന്തയാണ് സിനിമയിലേക്ക് നയിച്ചതെന്നും ദേവ ശ്രീനാഥ് കൂട്ടി ചേർത്തു.

രാജൻ കത്തെട് സംവിധാനം ചെയ്ത ബേർ ട്രീസ ഇൻ ദി മിസ്റ്റ് എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിച്ചു. തൻ്റെ ജീവിതത്തിൽ നിന്നുമാണ് ഈ സിനിമ നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

മേളയുടെ നാലാം ദിനത്തിൽ തിളങ്ങി മലയാള ചിത്രങ്ങൾ

പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം ലോക സിനിമകൾക്ക് ഒപ്പം തിളങ്ങി മൂന്ന് മലയാള ചിത്രങ്ങൾ. മധ്യ തിരുവിതാംകൂറിലെ കുടിയേറ്റ ജനതക്കിടയിൽ ആ കാലഘട്ടത്തിൽ നിലന്നിന്നിരുന്ന ശക്തമായ ജാതി വ്യവസ്ഥിതിയെ വിരൽ ചൂണ്ടുന്ന ഡോൺ പാലത്തറ ചിത്രം 1956 മധ്യ തിരുവിതാംകൂറ്, ദേശീയ പുരസ്കാര ജേതാവായ ശരൺ വേണുഗോപാലിന്റെ ഡോക്യൂമെൻ്ററി ചിത്രം ഫോർ ക്ലിൻ്റ്, സുമേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത പത്മിനി എന്നീ ചിത്രങ്ങളാണ് പ്രേക്ഷക മനം നിറച്ചത്.

ലോക സിനിമാ വിഭാഗത്തിൽ ഇന്നലെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ആദിൽ ഖാൻ യേർസനൊവ് സംവിധാനം ചെയ്ത യെല്ലോ ക്യാറ്റ്, അലക്സ് പിപർനോയുടെ സ്പാനിഷ് ചിത്രം വിൻഡോ ബോയ് വുഡ് അൾസോ ലൈക് ടു ഹാവ് എ സബ്മരൈൻ, ഇൻഡൊനീഷ്യൻ ചിത്രം ദി വെഡ്ഡിംഗ് ശമൻ എന്നിവയായിരുന്നു പ്രധാന ചിത്രങ്ങൾ.

ഹ്രസ്വ ചിത്ര വിഭാഗത്തിൽ രാജൻ ഖത്തേറ്റ് സംവിധാനം ചെയ്ത ബേർ ട്രീസ് ഇൻ ദി മിസ്റ്റ്, ദേവശ്രീ നാഥ് സംവിധാനം ചെയ്ത നൂർ ഇസ്ലാം, റിസ മോറിമോടോയുടെ മാണ്ടരിൻ ചിത്രം ബ്രോകെൻ ഹാർമോണി എന്നിവയും ഇന്നലെ പ്രദർശനത്തിനെത്തി

വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ  മൃണാൽ  സെൻ സംവിധാനം ചെയ്ത അമർ ഭുവൻ എന്ന ചിത്രം ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

ദേശിയ പുരസ്കാരം നേടിയ ഹോളി റൈറ്റ്സ് ഉൾപ്പെടെ 13 ചിത്രങ്ങളുമായി മേളയുടെ അഞ്ചാം ദിനം.

പോന്നാനി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ  ദേശിയ ചലച്ചത്ര പുരസ്കാരം നേടിയ ഹോളി റൈറ്റ്സ് ഉൾപ്പെടെ 13 ചിത്രങ്ങൾ  പ്രദർശനത്തിനെത്തും.
തിങ്കളാഴ്ച്ച പ്രഖ്യാപിച്ച ദേശിയ പുരസ്കാരത്തിൽ സാമൂഹ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ഹോളി റൈറ്റ് കരസ്ഥമാക്കിയത്. ഫർഹാ കത്തുനാണ്
ചിത്രം സംവിധാനം ചെയ്തത്. കുടുബമൂല്യമുള്ള മികച്ച ചിത്രമായി തിരഞ്ഞെടുക്കപെട്ട ശരൺ വേണുഗോപാലിൻ്റെ ഒരു പാതിരാ സ്വപനം പോലെ എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനവും നാളെയുണ്ടാകും. എം.ടി.എം കോളേജിലെ വേദിയിൽ ഇന്ന് (24. O3 ) ഉച്ചതിരിഞ്ഞ്  മണിക്കാണ് ചിത്രം പ്രദർശിപ്പിക്കുക.

മലയാളം സിനിമ വിഭാഗത്തിൽ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസ്, റിയാസ് റാസും പ്രവീൺ കേളിക്കോടൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത പുള്ള് എന്നി  ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ലോകസിനിമാ വിഭാഗത്തിൽ അനുരുദ് ജയസിംഗേയുടെ ശ്രീലങ്കൻ ചിത്രം ദ് ഫോറോസൻ ഫയർ, എഡ്മുണ്ട് യേയുടെ ജാപ്പനീസ് ചിത്രം മലു, രജിൻ  ഖദീറ്റ് സംവിധാനം ചെയ്ത ബെയർ ട്രീ ഇൻ ദ മിസ്റ്റ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഇന്ത്യൻ സിനിമ വിഭാഗത്തിൽ വിഭാഗത്തിൽ നാല് ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ ഏഴ് ചിത്രങ്ങൾ പ്രദശിപ്പിക്കും.
നൈനിഷ ദേധിയ സംവിധാനം ചെയ്ത ദുമ്മാസ്, അഷ്മിത ഗുഹ നിയോഗിയുടെ ക്യാറ്റ് ഡോഗ്, പരംതി ആനന്ദിൻ്റെ ദ് ഏർലി സ്പ്രിങ്, ഉമ ഫലക്കിൻ്റെ റ്റിൽ ദെൻ ദ് റോഡ് ക്യാരി ഹെർ എന്നിവയാണ് ഈ വിഭാഗത്തിലെ ഹ്രസ്വചിത്രങ്ങൾ.    പർടീക് വാറ്റ്സ് സംവിധാനം ചെയ്യത യെബ് അലെ ഓ,അരുൺ കാർത്തിക്കിൻ്റെ നാസിർ എന്നീ ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കും.

ഷാനവാസ് നാറാണിപുഴയുടെ ഹോമേജ് വിഭാഗത്തിൽ മേളയുടെ അഞ്ചാം ദിനത്തിൽ പ്രദർശനത്തിനെത്തും.

ഇന്നത്തെ സിനിമകൾ

എം.ടി.എം കോളേജ് ക്യാംപസ്, വേലിൻകോഡ്

9:30 AM – പുള്ള്
(മലയാളം, റിയാസ് റാസ് & പ്രവീൺ കേളിക്കോഡൻ)

12:00 PM – ഓപ്പൺ ഫോറം

2: 00 PM –  ഹോളി റൈറ്റ്സ്
(ഉറുദു, ഫര്ഹാ ഖട്ടുൺ)

ബേർ ട്രീസ് ഇൻ ദി മിസ്റ്റ്
(നേപ്പാളി, രജൻ കത്തെറ്റ്)

ഒരു പാതിരാ സ്വപ്നം പോലെ
(മലയാളം, ശരണ്വേണുഗോപാൽ)

4:30 PM –  അറ്റെൻഷൻ പ്ലീസ്
(മലയാളം, ജിതിൻ ഐസക്ക്         തോമസ്)

7:00 PM –  ദി  ഫ്രോസ്ൻ ഫയർ
(ശ്രീലങ്ക, അനിരുദ്ധ് ജയസിംഹേ)

7:30 PM –  (ഓപ്പൺ സ്ക്രീൻ)
കരി
( മലയാളം, ഷാനവാസ് നരണിപ്പുഴ)

നിള സംഗ്രഹലായ

9:45 AM –  ദുമാസ്
(ഗുജറാത്തി, നൈനിഷാ ദേദിയ)

ക്യാറ്റ് ഡോഗ്
(അഷ്മിത ഗുഹ നെയോഗി)

ആൻ ഏർലി സ്പ്രിങ്
(ഹിന്ദി, പ്രമതി ആനന്ദ്)

റ്റിൽ  ദേൻ ദി റോഡ്‌സ് ക്യാരി ഹെർ
(കശ്മീരി, ഉസ്‍മ ഫലക്)

12:00 PM –   ഈബ് അല്ലായ്‌ ഓ
(ഹിന്ദി, പ്രറ്റീക് വാട്‌സ് )

2:30 PM –  മാലു
(ജാപ്പനീസ്, എഡ്മണ്ട് ഈയോ)

5:00 PM –  (ഓപ്പൺ ഫോറം)

7:00 PM –  നസീർ
(തമിഴ്, അരുൺ കാർത്തിക്ക്)

സിനിമ സാഹിത്യത്തിൽ നിന്നും വേർപിരിയേണ്ടുന്ന സമയം അതിക്രമിച്ചുവെന്ന് ഓപ്പൺ ഫോറം

സാഹിത്യത്തിൻ്റെ പിടിയിൽ നിന്നും സിനിമ വേർപിരിയേണ്ടുന്ന സമയം അതിക്രമിച്ചുവെന്ന് ഓപ്പൺ ഫോറം.  മികച്ച സാഹിത്യ കൃതികൾ പലപ്പോഴും മഹത്തരമായ സിനിമകൾക്ക് കാരണമാകുന്നില്ല. സിനിമയുടെ ദൃശ്യവത്കരണത്തിനുള്ള പരിമിതികൾ സാഹിത്യത്തിനില്ല. ഈ കാരണം കൊണ്ട് പലപ്പോഴും വായനക്കാരെ ഇത്തരം സിനിമകൾ നിരാശപെടുത്തും. സിനിമ സാഹിത്യത്തെ ആശ്രയിക്കാത്ത കലാരൂപമായി മാറണമെന്നും ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു.

സിനിമ സാഹിത്യത്തെ ഡൈവോഴ്സ് ചെയ്യണമെന്ന് സംവിധായകൻ ജോസി ജോസ് ജോസഫ് ആവശ്യപെട്ടു. സിനിമ സമ്പൂർണ്ണ ദ്യശ്യകലയാണെന്നും അതിൽ സാഹിത്യത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയും സാഹിത്യവും പരസ്പരപൂരകങ്ങളാണെന്നും അവയെ വേർതിരിക്കാനാകില്ലയെന്നും എഴുത്തുകാരനും കവിയുമായ എം.എസ് ബനേഷ് അഭിപ്രായപെട്ടു

സിനിമയും സാഹിത്യവും രണ്ട് വ്യത്യസ്ഥ ഘടകങ്ങളാണെന്നും അവ രണ്ടും അതേ രീതിയിൽ മാനിക്കപെടണമെന്നും അഭിനേയത്രി അനുമോൾ പറഞ്ഞു

പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളയുടെ “ഭാഗമായി സിനിമയും സാഹിത്യവും എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. സംവിധായകൻ ശരൺ വേണുഗോപാൽ ഫൈസൽ ബാവ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.’

Share this post:
MORE FROM THIS SECTION