Top Stories
മികച്ച പ്രേക്ഷക പ്രതികരണം നേടി പോന്നാനി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനം.
March 25, 2021
ദേശിയ ചലച്ചത്ര പുരസ്കാരം നേടിയ ഹോളി റൈറ്റ്സ് ഉൾപ്പെടെ 13 ചിത്രങ്ങൾ  പ്രദർശനത്തിയ മേളയുടെ അഞ്ചാം ദിനം ചലച്ചിത്ര പ്രേമികളുടെ മനം നിറച്ചു.
തിങ്കളാഴ്ച്ച പ്രഖ്യാപിച്ച ദേശിയ പുരസ്കാരങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മികച്ച  കഥാഥേര ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ഹോളി റൈറ്റ്സ്, കുടുബമൂല്യമുള്ള മികച്ച ഹ്രസ്വ ചിത്രമായി തിരഞ്ഞെടുക്കപെട്ട ഒരു പാതിരാ സ്വപനം പോലെ എന്നീ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം ഇന്നലെ (24/3) നടന്നു. ഇരു ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.

ഇന്ത്യൻ സിനിമ വിഭാഗത്തിൽ  പ്രദർശിപ്പിച്ച ഉമ ഫലക്കിൻ്റെ റ്റിൽ ദെൻ ദ് റോഡ് ക്യാരി ഹെർ എന്ന ചിത്രത്തിൻ്റെ വേൾഡ് പ്രീമിയറാണ് ഇന്ന് മേളയിൽ നടന്നത്.
നൈനിഷ ദേധിയ സംവിധാനം ചെയ്ത ദുമ്മാസ്, അഷ്മിത ഗുഹ നിയോഗിയുടെ ക്യാറ്റ് ഡോഗ്, പരംതി ആനന്ദിൻ്റെ ദ് ഏർലി സ്പ്രിങ്, പർടീക് വാറ്റ്സ് സംവിധാനം ചെയ്ത യെബ് അലെ ഓ,അരുൺ കാർത്തിക്കിൻ്റെ നാസിർ എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ വിഭാഗത്തിൽ പ്രദർശനത്തിനെത്തി.

മലയാളം സിനിമ വിഭാഗത്തിൽ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസ്, റിയാസ് റാസും പ്രവീൺ കേളിക്കോടൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത പുള്ള് എന്നി  ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിച്ചു.

ലോകസിനിമാ വിഭാഗത്തിൽ അനുരുദ് ജയസിംഗേയുടെ ശ്രീലങ്കൻ ചിത്രം ദ് ഫോറോസൻ ഫയർ, എഡ്മുണ്ട് യേയുടെ ജാപ്പനീസ് ചിത്രം മാലു, രജിൻ  ഖദീറ്റ് സംവിധാനം ചെയ്ത ബെയർ ട്രീ ഇൻ ദ മിസ്റ്റ് എന്നീ ചിത്രങ്ങൾ ഇന്ന് മേളയിൽ പ്രദർശിപ്പിച്ചു.

ഷാനവാസ് നാറാണിപുഴയുടെ സ്മരണാർത്ഥം കരി  എന്ന ചിത്രം ഹോമേജ് വിഭാഗത്തിൽ മേളയുടെ അഞ്ചാം ദിനത്തിൽ  പ്രദർശനത്തിനെത്തി.

Share this post: