നാന്നൂറ് ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഒരു മമ്മൂട്ടി ചിത്രം ഇന്ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ലോക്ക് ഡൗണിന് ശേഷം ആദ്യമായി തിയറ്ററുകളിൽ എത്തുന്ന മെഗാസ്റ്റാർ ചിത്രം എന്ന പ്രത്യേകത കൂടി “ദി പ്രീസ്റ്റ്” എന്ന മമ്മൂട്ടി ചിത്രത്തിന് ഉണ്ട്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് മുന്നൂറിലധികം കേന്ദ്രങ്ങളിൽ ഇന്ന് പ്രദർശനത്തിന് എത്തുന്നത്. ജി.സി.സി.യിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തുന്നു എന്ന പ്രത്യേകത കൂടി “ദി പ്രീസ്റ്റ്” നു സ്വന്തമാണ്.