education
എസ്.എസ്.എൽ.സി ഫലം; വീണ്ടും മികവ് കാട്ടി മലപ്പുറം

03/05/2018

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ ഈ വർഷവും ജില്ലക്ക് റെക്കോർഡ് നേട്ടം. 97.76 ശതമാനം പേരാണ് ഈ വർഷം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷമിത് 95.53 ശതമാനമായിരുന്നു.

മുഴുവൻ വിഷയത്തിലും A+ നേടിയവരുടെ എണ്ണത്തിലും വർധനയുണ്ട്, 5702 പേർക്കാണ് ഈ വർഷം ജില്ലയിൽ എല്ലാ വിഷയത്തിനും A+ ലഭിച്ചു. കഴിഞ്ഞ വർഷമിത് 3640 ആയിരുന്നു.

139 സ്കൂളുകൾക്കാണ് നൂറ് ശതമാനം വിജയം കൈവരിക്കാനായത്. ഇതിൽ 32 എണ്ണം സർക്കാർ ഏയ്ഡസ് സ്കൂളുകളും ഉൾപ്പെടുന്നു.

Share this post: