ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന  റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/education/%E0%B4%96%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%A1%E0%B4%BF%E0%B4%AC%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B4%BF%E0%B4%A8%E0%B5%8D/">
Twitter

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

12/11/2017

തിരൂരങ്ങാടി: ദോഹയില്‍ നടക്കുന്ന ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഡിബേറ്റ് ക്ലബ്ലിന്റെ എലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ യാത്രതിരിച്ച ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകന്‍ റിയാസ് ഹുദവി പി.പി ഊരകത്തിന് യാത്രയയപ്പ് നല്‍കി.
ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ നടക്കുന്ന രാജ്യാന്തര അറബിക് ഡിബേറ്റ് മത്സരങ്ങളുടെ വിധികര്‍ത്താക്കളെയും ഡിബേറ്റ് ട്രെയ്‌നര്‍മാരെയും കണ്ടെത്തുന്നതിനായി നടത്തുന്ന ഒരാഴ്ചത്തെ പരിപാടിയില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ദോഹയില്‍ നടന്ന രാജ്യാന്തര അറബിക് ഡിബേറ്റ് മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീമിനെ പ്രതിനിധീകിരിച്ചു റിയാസ് ഹുദവി പങ്കെടുത്തിരുന്നു.
ഈ മാസം 16,17 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചക്കോടിയിലും അദ്ദേഹം പങ്കെടുക്കും.
വേങ്ങര ഊരകം കുന്നത്ത് പുത്തന്‍ പീടിയേക്കല്‍ അഹമദ് ഫാതിമ മകളുടെ മകനാണ് റിയാസ് ഹുദവി.
ഒരാഴ്ചത്തെ പരിപാടിക്കായി ദോഹയിലേക്ക് പുറപ്പെട്ട റിയാസ് ഹുദവിക്ക് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്നു യാത്രയയപ്പ് നല്‍കി.

Share this post:

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

എസ് എഫ് ഐ മാര്‍ച്ച് നടത്തി

സാക്ഷര സമൂഹത്തിന് ദാറുല്‍ഹുദാ സംവിധാനം ദേശവ്യാപകമാക്കും: ഹൈദരലി തങ്ങള്‍

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്