education
ചോദ്യപേപ്പർ ചോർന്നു; സി.ബി.എസ്.ഇ രണ്ട് പരീക്ഷകൾ റദ്ധാക്കി

28/03/2018

സി.ബി.എസ്.ഇ പത്താം ക്ലാസിലേയും പന്ത്രണ്ടാം ക്ലാസിലേയും ഓരോ പരീക്ഷകൾ റദ്ധാക്കി. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണിത്. പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ എകണോമിക്സ് പരീക്ഷകള്ളാണ് റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്നും തീയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മറ്റുചില ചോദ്യപേപ്പറുകൾ കൂടി ചോർന്നതായി വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

Share this post: