education
ദാറുല്‍ഹുദാ ബിരുദദാനസമ്മേളനം:  സകാത്ത് സെമിനാര്‍
25/11/2017
എടപ്പാള്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവഴ്‌സ്റ്റി ബിരുദദാന സമ്മേളന പ്രചരാണര്‍ത്ഥം ഹാദിയ എടപ്പാള്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സകാത്ത് സെമിനാര്‍ നാളെ ദാറുല്‍ഹിദായ കാമ്പസില്‍ നടക്കും.
രാവിലെ പത്തിന് ആരംഭിക്കുന്ന സെമിനാര്‍ ഇസ്മാഈല്‍ മുസ്‌ലിയാര്‍ കുമരനെല്ലൂര്‍  ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി വിഷയാവതരണം നടത്തും.
പുറങ്ങ് അബ്ദുള്ള മുസ്ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്ലിയാര്‍, മൂസ മുസ്ലിയാര്‍ വളയംകുളം, ബശീര്‍ ഫൈസി ആനക്കര,  ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍,  മംഗളോദയം, അബൂബക്കര്‍ ഹാജി,സൈതലവി ഹാജി ചിയാനൂര്‍, പി.വി മുഹമ്മദ് മൗലവി മുഹമ്മദലി അശ്‌റഫി, റഫീഖ് ഫൈസി തെങ്ങില്‍, ശഹീര്‍ അന്‍വരി പുറങ്ങ്, റാഫി പെരുമുക്ക് സംബന്ധിക്കും.
Share this post: