education
ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിനു ഇന്നു സമാപനം

24/12/2017

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിനു ഇന്നു സമാപനം.കര്‍മഗോദയിലേക്ക് 708 ഹുദവി പണ്ഡിതര്‍

ഹിദായ നഗര്‍ (ചെമ്മാട്): ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല ബിരുദദാന സമ്മേളനത്തിനു ഇന്ന് സമാപ്തിയാകും. രണ്ട് ദിവസമായി അരങ്ങേറിയ സമ്മേളനത്തിന്റെ സമാപന സമ്മേളനം വാഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്‍് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.
ബഹ്‌റൈന്‍ ശരീഅ കോടതിയിലെ ചീഫ് ജ്സ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അദ്ദൗസരി, ബഹ്‌റൈനിലെ കിങ്ഡം യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. യൂസുഫ് അബ്ദുല്‍ ഗഫാര്‍, വിദ്യാഭ്യാസ വകുപ്പിലെ ഡോ. ഫുആദ് അബ്ദുര്‍റഹ്മാന്‍, എഞ്ചിനീയര്‍ മുഹമ്മദ് യൂസുഫ് അബ്ദുല്‍ ഗഫാര്‍ ബഹ്‌റെന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും.
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ബിരുദദാന പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും
ഇന്നലെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലു വരെ വേദി ഒന്നില്‍ നാഷണല്‍ ലീഡേഴ്‌സ് സമ്മിറ്റ് നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രതിനിധികള്‍ പങ്കെടുത്തു. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇടി മുഹമ്മദ് ബഷീര്‍ എം.പി, അബൂബകര്‍ സിദ്ധീഖ് ഐ.എ.എസ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.കെ ജാബിറലി ഹുദവി അധ്യക്ഷത വഹിച്ചു. ഡോ. സഈദ് ഹുദവി നാദാപുരം സ്വഗതവും മന്‍സൂര്‍ ഹുദവി പറപ്പൂര്‍ നന്ദിയും പറഞ്ഞു.
എസ്.എസ്.എല്‍.എസി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ടീനേജ് കോണ്‍ക്ലേവ് വേദി രണ്ടില്‍ നടന്നു. രജിസ്റ്റര്‍ ചെയ്ത ആയിരത്തിലേറെ വിദ്യാര്‍ത്ഥി കോണ്‍ക്ലേവില്‍ പങ്കെടുത്തു.
രാവിലെ നടന്ന ആദ്യ സെഷന്‍ സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലത്തിലെ പൊജക്ട് ഓഫീസര്‍ ഡോ. ഫുആദ് അബ്ദുറഹ്മാന്‍ അല്‍ ബുര്‍ശിദ് മുഖ്യാതിഥിയായി. പി.കെ ബഷീര്‍ എം.എല്‍.എ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, മോയിന്‍ കുട്ടി മാസ്റ്റര്‍, കാടാമ്പുഴ മൂസ ഹാജി, ശഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, റഹീം മാസ്റ്റര്‍ ചുഴലി, ആസ്വിഫ് ദാരിമി പുളിക്കല്‍, ഹൈദറലി വാഫി പങ്കെടുത്തു. പി.കെ ശരീഫ് ഹുദവി ചെമ്മാട് സ്വാഗതം പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന രണ്ടാം സെഷന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി ദേശമംഗലം, രജീഷ് കടവങ്കര, ആബിദ് ഹുദവി തച്ചണ്ണ, ഹാരിസ് ഹുദവി മടപ്പള്ളി, മുനീര്‍ ഹുദവി പേങ്ങാട്, സിദ്ദീഖ് ഹാജി ചെറുമുക്ക്, പള്ളിയാളി മുഹമ്മദലി ഹാജി കുറ്റൂര്‍ സംബന്ധിച്ചു. എ.വി ഇസ്മായില്‍ ഹുദവി ചെമ്മാട് നന്ദി പറഞ്ഞു.

വൈകീട്ട് ഏഴിന് നടന്ന ഹെറിറ്റേജ് മീറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. യൂസുഫ് അബ്ദുല്‍ ഗഫാര്‍ വിശിഷ്ടാതിഥികളായി. സി. എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ പറപ്പൂര്‍ അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍എ, ടി.വി ഇബ്രാഹീം എം.എല്‍.എ, മഞ്ഞളാം കുഴി അലി എം.എല്‍.എ, മുക്കം ഉമര്‍ ഫൈസി പങ്കെടുത്തു.
ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെ അലുംനി ഗാതറിങ് നടക്കും. പതിനൊന്ന് മുതല്‍ ഒരു മണി വരെയുള്ള വിഷന്‍ ദാറുല്‍ഹുദാ പരിപാടിയില്‍ ദാറുല്‍ഹുദാ ഭാരവാഹികളും പ്രവാസി പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളും സംഗമിക്കും.
വൈകീട്ട് നാലിനു ബിരുദദാനം നടക്കും. പന്ത്രണ്ട് വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 677 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മൗലവി ഫാളില്‍ ഹുദവി ബിരുദവും പത്ത് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ 31 ഉര്‍ദു വിദ്യാര്‍ത്ഥികള്‍ക്ക് മൗലവി ആലിം ഹുദവി ബിരുദവും നല്‍കും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിക്കും. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതം പറഞ്ഞു. പി.കെ മുഹമ്മദ് ഹാജി നന്ദി പറഞ്ഞു.

കര്‍മഗോദയിലേക്ക് 708 ഹുദവി പണ്ഡിതര്‍

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ബിരു ദാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് 708 ഹുദവി പണ്ഡിതര്‍ ബിരുദം ഏറ്റുവാങ്ങും. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ ദാറുല്‍ഹുദാ ചാന്‍സ്ലര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദ ദാന കര്‍മ്മം നിര്‍വഹിക്കും. പി. കുഞ്ഞാണി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് വി.സി കെ. മുഹമ്മദ് ബഷീര്‍, സംസ്‌കൃത സര്‍വകശാല മുന്‍ വി.സി എം.സി ദിലീപ് കുമാര്‍, അലിഗഡ് ഓഫ് കാമ്പസ് ഡയറക്ടര്‍ പ്രഫ. കെ.എം അബ്ദുറശീദ് തുടങ്ങിയവര്‍ അതിഥികളായിരിക്കും. സമസ്ത പണ്ഡിതരും ദാറുല്‍ഹുദാ സഹസ്ഥാപന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദാറുല്‍ഹുദാ വിസി ഡേ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി ബിരുദ ദാന പ്രഭാഷണം നിര്‍വഹിക്കും.
പന്ത്രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ച 677 മലയാളി യുവ പണ്ഡിതരും പത്ത് വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ച 31 ഉര്‍ദു പണ്ഡിതരുമാണ് ബിരുദം ഏറ്റുവാങ്ങുക.

Share this post: