education
ദാറുല്‍ഹുദാ സമ്മേളനം: ഖത്തറിലെ എജ്യുക്കനിംഗിനു സമാപനം

11/2/2017
ദോഹ: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച എജ്യുക്കനിംഗ് 17 വിദ്യാഭ്യാസ സെമിനാര്‍ സമാപിച്ചു.
ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇസ്ലാമിക് ലെജിസ്ലേഷന്‍ ആന്റ് എത്തിക്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച സൌത്ത് ഏഷ്യന്‍ എഡ്യൂക്കേഷന്‍ സെമിനാറില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് സംബന്ധിച്ചത്.

ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയിലെ ഡോ. ഉമര്‍ മുഖ്താര്‍ അല്‍ ഷന്‍ഖീത്വി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ ഹാദിയ പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി അധ്യക്ഷത വഹിച്ചു.

‘സമൂഹ നവീകരണത്തിന് ഇസ്ലാമിക വിജ്ഞാന സ്ഥാപനങ്ങള്‍ വഹിച്ച പങ്ക്’ എന്ന വിഷയത്തില്‍ ഖത്തറിലെ പെട്രോ കെമിക്കല്‍ എഞ്ചിനീയര്‍ അസ്ഫന്ദര്‍ അന്‍സാരിയും സൌത്തേഷ്യന്‍ രാജ്യങ്ങളിലെ ഇസ്ലാമിക വിജ്ഞാന മുന്നേറ്റങ്ങളെക്കുറിച്ച് നൈജീരിയയിലെ യോബെ യൂനിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക വിഭാഗം തലവനായ ഡോ. സഈദ് ഹുദവി നാദാപുരവും പ്രബന്ധമവതരിപ്പിച്ചു.അന്‍വര്‍ ഹുദവി മാവൂര്‍, സ്വാലിഹ് ഹുദവി വടകര സംസാരിച്ചു.

Share this post: