education
ദാറുല്‍ ഹുദാ ബംഗാള്‍ കാമ്പസ് റബീഅ് കോണ്‍ഫ്രന്‍സിനു സമാപ്തി

04/12/2017

ബീംപൂര്‍ (വെസ്റ്റ് ബംഗാള്‍): റബീഅ് ദിനാഘോഷങ്ങളുടെ ഭാഗമായി ദാറുല്‍ ഹുദാ ബംഗാള്‍ കാമ്പസില്‍ സംഘടിപ്പിച്ച റബീഅ് കോണ്‍ഫറന്‍സിന് ഉജജ്വല സമാപ്തി.
പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു മാനവികതയുടെ പ്രവാചകന്‍ എന്ന തലവാചകത്തില്‍ അരങ്ങേറിയ കോണ്‍ഫ്രന്‍സിന്റെ ലക്ഷ്യം.
വിവിധ സെഷനുകളിലായി നടന്ന കോണ്‍ഫറന്‍സ് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇസ്ലാം സമര്‍പ്പിക്കുന്ന പാഠങ്ങളെ ആഴത്തിലറിയാനുള്ള ശ്രമങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് ഇ.ടി പറഞ്ഞു. സി .പി ബാവ ഹാജി, ഡോ മുന്‍കിര്‍ ഹുസൈന്‍ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ ആശംസകളര്‍പ്പിച്ചു.
പ്രവാചകന്‍ പൊതു പ്രവര്‍ത്തനം എന്ന ആദ്യ സെഷനില്‍ ബീര്‍ഭൂം ജില്ലാ മുന്‍ മജിസ്‌ട്രേറ്റ് ഇബ്‌റാഹീം ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ വിഷയാവതരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജാബിര്‍ ആശംസയര്‍പ്പിച്ചു.
പ്രവാചകന്‍ കരുണയുടെ ലോകം രണ്ടാം സെഷനില്‍ ഖലം ഡെയ്‌ലി മുന്‍ പത്രാധിപര്‍ റഖീബ് സാഹിബ് ആ മുഖഭാഷണവും മുഫ്തി നൂറുല്‍ ഹുദാ വിഷയാവതരണവും നിര്‍വ്വഹിച്ചു. കലഹ്പൂര്‍ ഹൈമദ്‌റസ പ്രിന്‍സിപ്പാള്‍ ഇന്‍ മുല്‍ ഹഖ്, ഖാസി സിറാജുല്‍ എന്നിവര്‍ പ്രസംഗിച്ചു.
ബഹുസ്വര സമൂഹത്തിലെ പ്രവാചക ഇടപാടുകള്‍ എന്ന മൂന്നാം സെഷനില്‍ അബ്ദുല്‍ വഹാബ് മുര്‍ഷിദാബാദ് ആമുഖ ഭാഷണവും ആലിയ യൂണിവേഴ്‌സിറ്റി അസി: പ്രൊഫസര്‍ അബ്ദുറഷീദ് ഹുദവി വിഷയാവതരണവും നടത്തി. അലിഗഢ് യൂണിവേഴ്‌സിറ്റി മുര്‍ഷിദാബാദ് ഓഫ് കാമ്പസിലെ നിയമ വിദ്യാര്‍ദികളായ മുനാ സിര്‍ മുഹമ്മദ്, അസ്ഹറുദീന്‍, തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം മദന്‍ ഘോഷ് എന്നിവര്‍ സെഷനിന്‍ സംസാരിച്ചു. ടി. സി അഹമ്മദലി ഹുദവി കോണ്‍ഫറന്‍സിന്റെ ഉപസംഹാര പ്രഭാഷണം നടത്തി.

Share this post: