education
നൂതന ആശയവിനിമയസംവിധാനം ‘കെയര്‍’ അരീക്കോട് എസ്. ഒ. എച്. എസ്.എസ്ല്‍

07/01/2018

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും തമ്മില്‍ ആശയവിനിമയം നടത്താനുള്ള നൂതന സംവിധാനമായ കെയര്‍ പ്രൊജക്റ്റ് പി.കെ ബഷീര്‍ എം ല്‍ എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഹാജര്‍ പഞ്ചിങ്ങ് വഴി രേഖപ്പെടുത്തുമ്പോള്‍ ക്ലാസ്സില്‍ ഹാജാരാവാത്ത കുട്ടികളുടെ വിവരങ്ങള്‍ യഥാ സമയം രക്ഷിതാക്കളെ സോഫ്‌റ്റ്വെയര്‍ വഴി അറിയിക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്‍ഫോം ടെക്‌നോളജിയുടെ സഹായത്തോടെനടപ്പാക്കിയ ‘കെയര്‍’ ന്റെ ലോഗോ പ്രകാശനം പി.കെ ബഷീര്‍ എം ല്‍ എ ജംഇയ്യത്തുല്‍ മുജാഹിദീന്‍ പ്രസിഡണ്ട് എന്‍വി സകരിയ്യക്കു നല്‍കി നിര്‍വഹിച്ചു. 1997 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യു പി വിഭാഗത്തിലെ കുട്ടികള്‍ക്കായി നവീകരിച്ച കമ്പ്യുട്ടര്‍ ലാബിന്റെ ഉദ്ഘാടനവും എംല്‍എ നിര്‍വഹിച്ചു. സ്‌കൂള്‍മാനേജര്‍എം. പി അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത ്പ്രസിഡന്റ് അമ്പഴത്തിങ്ങല്‍ മുനീറ, പിടിഎ പ്രസിഡന്റ് അന്‍വര്‍കാരാട്ടില്‍, ഹെഡ്മാസ്റ്റര്‍ സിപി കരീംമാസ്റ്റര്‍, കെയര്‍ ഡയറക്ടര്‍ എന്‍ ഷംസീര്‍, 1997 ബാച്ചിലെ വിദ്യാര്‍ത്ഥികളായ ഷബീബ്‌സലാം, കെ.സി അസ്ലം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ടി മുനീബുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി എ. നൂറുദ്ധീന്‍ സംസാരിച്ചു.

Share this post: