education
പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ്; അപേക്ഷ ക്ഷണിക്കുന്നു

09/04/2018

കേരളീയം മാസിക 2009 മുതൽ നൽകി വരുന്ന ബിജു. എസ്. ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവർത്തകർക്കും മാധ്യമപ്രവർത്തനത്തിൽ താത്പര്യമുള്ള 35 വയസ്സിൽ താഴെ പ്രായമുള്ള യുവതീ/യുവാക്കൾക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ ഇൗ വർഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, “പാരിസ്ഥിതിക തകർച്ചകളും വിഭവക്കൊള്ളയും അട്ടപ്പാടിയിലെ ആദിവാസി ജനതയെ തകർത്തത് എങ്ങനെ?’ എന്ന വിഷയത്തെ ആസ്പദമാക്കി ചെയ്യാൻ കഴിയുന്ന ഒരു റിപ്പോർട്ടിന്റെ രൂപരേഖയും പ്രവർത്തന പദ്ധതിയും അയക്കണം. ഒപ്പം പരിചിതമായ ഏതെങ്കിലും ഒരു പരിസ്ഥിതി വിഷയത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടും ബയോഡാറ്റ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ മെയ് 15 ന് ഉള്ളിൽ ലഭിക്കുന്ന രീതിയിൽ അയയ്ക്കുക.

ഇൗ റിപ്പോർട്ടിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി-മാധ്യമ വിദഗ്ധർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്നവർക്ക് ജൂൺ 28ന് തൃശൂരിൽ വച്ച് 10,010 രൂപയുടെ ഫെല്ലോഷിപ്പ് നൽകും.

വിലാസം: കേരളീയം, കൊക്കാലെ, തൃശൂർ – 680021.
e-mail: mailkeraleeyam@gmail.com
9446586943, 0487 2421385

Share this post: