education
ഫാസിസ്റ്റുവിരുദ്ധ ഐക്യത്തിന്റ എച്ച് സി യു മാതൃക
17/09/2017
ഹൈദരാബാദ്: സെപ്തംബര്‍ 21ന് നടക്കുന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകാലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞടുപ്പില്‍ ഇടത്-ദളിത് ബഹുജന്സംഘടനകള് ഒരുമിച്ച് മത്സരിക്കും. എസ് എഫ് ഐ, എ എസ് എ, ടി എസ് യു തുടങ്ങിയ സംഘടനകാളാണ് എ ബി വി പിക്കെതിരെ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പേരില്‍ ഒരുമിച്ച്നിന്ന് മത്സരിക്കുന്നത്. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ശ്രീരാഗ് പി, വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് ലുവാണത് നരേഷ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരിഫ് അഹമ്മദ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആഷിക്ക് എന്‍ പി തുടങ്ങിയവരാണ് മത്സരിക്കുന്നത്. എന്നാല്‍ സംഖ്യത്തില്‍ ചേരാതെ ഒറ്റക്ക് മത്സരിക്കുന്ന എന്‍ എസ് യുവിന്റെ നടപടി എബിവിപിയെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. 22നാണ് ഫലപ്രഖ്യാപനം