education
മലപ്പുറത്തിന‌് അഭിമാനമായി മുഹമ്മദ‌് ജുനൈദും ഇർഷാദും

28/04/2018

മലപ്പുറം: സിവിൽ സർവീസ‌് പരീക്ഷയിൽ മലപ്പുറത്തിന‌് അഭിമാനമായി മുഹമ്മദ‌് ജുനൈദും (26) സി എം ഇർഷാദും (27). മുഹമ്മദ‌് ജുനൈദിന‌് 200ാം റാങ്കാണ‌് ലഭിച്ചത‌്. മദ്രസാ അധ്യാപകനായ വേങ്ങര ഊരകം വെങ്കുളം പുത്തൻപീടിയേക്കൽ അബ്ദുൾ ജബ്ബാർ ബാഖവിയുടെയും സയീദയുടെയും മകനാണ‌്.

ജിഎൽപി സ‌്കൂൾ നെല്ലിപ്പറമ്പ‌്, എംയുഎച്ച‌്എസ‌് ഊരകം, പികെഎംഎംഎച്ച‌്എസ‌്എസ‌് എടരിക്കോട‌്, തിരുവനന്തപുരം എൻജിനിയറിങ‌് കോളേജ‌് എന്നിവിടങ്ങളിലായാണ‌് വിദ്യാഭ്യാസം.
613ാം റാങ്ക‌് നേടിയാണ‌് ഇർഷാദ‌് സിവിൽ സർവീസ‌് നേട്ടം കൈവരിച്ചത‌്. ചെമ്മാട‌് കരിപറമ്പ‌് ചുക്കാൻ മേലോട്ടിൽ അബ്ദുൾ സമദിന്റെയും ഖദീജയുടെയും മകനാണ‌്. കൊണ്ടോട്ടി ജിഎം‌എൽപി സ‌്കൂൾ അധ്യാപികയാണ‌് ഖദീജ. ജിവിഎച്ച‌്എസ‌്എസ‌് വേങ്ങര, തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജ‌് എന്നിവിടങ്ങളിലായാണ‌് വിദ്യാഭ്യാസം

Share this post: