മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/education/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2-%E0%B4%AE%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BF/">
Twitter

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

09/11/2017
തിരൂര്‍: മലയാള മനോരമ കേരളത്തിലെ മികച്ച കോളേജ് മാഗസിനുകള്‍ക്ക് നല്‍കുന്ന ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരത്തിന്റെ ഒന്നാം സമ്മാനം മലയാളം സര്‍വകലാശാലയിലെ ചീങ്കണ്ണികളെ പിടിക്കാന്‍ എന്നുപറഞ്ഞാണ് അവര്‍ തടാകത്തിലെ വെള്ളം വറ്റിക്കാന്‍ തുടങ്ങിയത് എന്ന മാഗസിന് ലഭിച്ചു. 20001 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. എം എം സഞ്ജൂബ് സ്റ്റുഡന്റ് എഡിറ്ററും ഡോ. റോഷ്‌നി സ്വപ്‌ന സ്റ്റാഫ് എഡിറ്ററുമായിരുന്ന മാഗസിന്‍ ചെറുജീവിതങ്ങളുടെ വലിയ പ്രതിരോധം എന്ന ആശയത്തെ മുന്‍ നിര്‍ത്തിയാണ് പുറത്തിറക്കിയത്. തലക്കെട്ട് പോലും ചട്ടക്കുള്ളില്‍ ഒളിപ്പിച്ച് പതിവു രീതികളെ പൊളിച്ചെഴുതുകയാണ് ഈ മാഗസിനിലൂടെ ചെയ്തതെന്ന് ജൂറി അംഗമായ ബി ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഉള്ളടക്കത്തിലും രൂപകല്‍പനയിലും മികച്ച നിലവാരം പുലര്‍ത്തിയ മാഗസിന്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിലേബീ മീഡിയയാണ് രൂപകല്‍പന ചെയ്തത്.

ജിലേബി മീഡിയ തന്നെ ലേ ഔട്ട് ചെയ്ത കോട്ടയം ആര്‍ ഐ ടി എഞ്ചിനീയറിംഗ് കോളേജിലെ അവസാനിക്കുന്നതിന് തെട്ട് മുമ്പ് എന്ന മാഗസിനിനാണ് ഇതേ മത്സരത്തിലെ മൂന്നാം സ്ഥാനവും. രണ്ടം സമ്മാനം കോഴിക്കോട് മെഡിക്കല്‍ കോളെജിലെ തുടല്‍ എന്ന മാഗസിന് രണ്ടാം സമ്മാനം ലഭിച്ചു.

Share this post:

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

എസ് എഫ് ഐ മാര്‍ച്ച് നടത്തി

സാക്ഷര സമൂഹത്തിന് ദാറുല്‍ഹുദാ സംവിധാനം ദേശവ്യാപകമാക്കും: ഹൈദരലി തങ്ങള്‍

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്